InternationalLatest

ആരും പോകരുത്, ജോലിക്ക് വന്നാല്‍ നാലിരട്ടി ബോണസ്

“Manju”

ബീജിംഗ്: കൊറോണ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ കമ്പനിയില്‍ നിന്ന് പലായനം ചെയ്യുന്ന ജീവനക്കാര്‍ക്കായി വമ്പന്‍ ഓഫറുകളുമായി ചൈനയിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയായ ഫോക്‌സ്‌കോണ്‍. പ്ലാന്റില്‍ തുടരുന്ന ജീവനക്കാരുടെ ബോണസ് നാലിരട്ടിയായി വര്‍ദ്ധിപ്പിക്കുമെന്നാണ് ഫോക്‌സ്‌കോണ്‍ വാഗ്ദാനം ചെയ്യുന്നത്. സീറോ കൊവിഡ് എന്ന ലക്ഷ്യമിട്ടാണ് ചൈനയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്.

ചെങ്ഷൗവിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റ് ഒക്ടോബര്‍ പകുതി മുതല്‍ അടച്ചിട്ടിരിക്കുകയാണ്. കമ്പനിയിലെ ചില ജീവനക്കാര്‍ക്ക് കൊറോണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊഴിലാളികളെ പൂട്ടിയിടുകയും കര്‍ശനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് പ്ലാന്റിലെ മറ്റ് ജീവനക്കാര്‍ ഇവിടം വിടാന്‍ തീരുമാനിക്കുന്നത്. ക്വാറന്റൈനില്‍ ആക്കിയിരിക്കുന്ന തൊഴിലാളികള്‍ക്ക് ഏറ്റവും മോശം ഭക്ഷണമാണ് നല്‍കുന്നതെന്നാണ് മറ്റ് ജീവനക്കാര്‍ ആരോപിക്കുന്നത്. ഭക്ഷണത്തിന് പുറമെ ആവശ്യമായ മെഡിക്കല്‍ സേവനങ്ങളും ലഭിക്കുന്നില്ല. ആവശ്യത്തിന് മരുന്നുകള്‍ പോലും ഇല്ലാത്ത സാഹചര്യമാണെന്നും ഇവര്‍ പറയുന്നു.

ഫോക്‌സ്‌കോണിലെ ജീവനക്കാര്‍ കാല്‍നടയായി വീടുകളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ അടുത്ത ദിവസം മുതല്‍ ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് പ്രതിദിനം 400 യുവാന്‍ (4545 രൂപ) ബോണസായി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെ ഇത് 100 യുവാന്‍ ആയിരുന്നു. നവംബറില്‍ പതിനഞ്ചോ അതില്‍ കൂടുതല്‍ ദിവസമോ ജോലിക്ക് ഹാജരായാല്‍ അധിക ബോണസും ലഭിക്കും. ഈ മാസം മുഴുവന്‍ ഹാജര്‍ രേഖപ്പെടുത്തിയാല്‍ 15,000 യുവാനായിരിക്കും ബോണസായി ലഭിക്കുക. അതായത് ഏകദേശം 1,70,000 രൂപ ജീവനക്കാര്‍ക്ക് നല്‍കും. ശമ്ബളത്തിന് പുറമെയുള്ള ആനുകൂല്യമാണിത്. ഏകദേശം രണ്ട് ലക്ഷത്തിലധികം ജീവനക്കാരാണ് ഈ പ്ലാന്റില്‍ ജോലി ചെയ്തിരുന്നത്.

Related Articles

Back to top button