Latest

മുഴുക്കുടിയൻ കുരങ്ങൻ ബാറിൽ നിന്നുൾപ്പടെ മദ്യം തട്ടിപ്പറിക്കുന്നു

“Manju”

ലക്‌നൗ: മദ്യപിച്ച് ലഹരി തലയ്‌ക്കു പിടിച്ച് വഴക്കുണ്ടാക്കുന്ന മനുഷ്യരെ നാം കണ്ടിട്ടുണ്ടല്ലേ.ലഹരിയുടെ ഉന്മാദത്തിൽ അവർ ചെയ്ത് കൂട്ടുന്നതിന് കണക്കില്ല. ഏറെ ബുദ്ധിമുട്ടാണ് ഇത്തരക്കാർ ചുറ്റുമുള്ളവർക്ക് ഉണ്ടാക്കുന്നത്.ഇത് മനുഷ്യരുടെ കാര്യം, മദ്യപിച്ച് ഒരു ഗ്രാമത്തിന് മുഴുവൻ തലവേദനയായ ഒരു കുരങ്ങനെ കുറിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് റായ്ബറേലിയെ ജനങ്ങൾ.

रायबरेली में बंदर का शराब पीने का वीडियो हुआ वायरल जो शराब की दुकान में आने वाले लोगो से शराब छीन लेता है और गटक जाता है। pic.twitter.com/We8qaAY4pi

— Anurag Mishra (@AnuragM27306258) October 30, 2022

ഉത്തർപ്രദേശിലാണ് സംഭവം. മദ്യത്തിന്റെ രുചിയിൽ രസിച്ച കുരങ്ങച്ചാർ, മദ്യക്കടയിലും മറ്റും കയറി മദ്യം കട്ടെടുത്ത് കുടിക്കും. തീർന്നില്ല. ബാറിൽ നിന്ന് ആരെങ്കിലും മദ്യം വാങ്ങി ഇറങ്ങിയാൽ അവരെയും ആക്രമിച്ച് മദ്യം കൈക്കലാക്കുമത്രേ. കുരങ്ങനെതിരെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗ്രാമവാസികളിലൊരാൾ പകർത്തിയ, ഒരു കുപ്പിയിലെ മദ്യം അപ്പാടെ അകത്താക്കുന്ന കുരങ്ങന്റെ വീഡിയോ ഇപ്പോൾ വൈറലാവുന്നുണ്ട്.

കുരങ്ങന്റെ ശല്യം കാരണം സമാധാനമായി രണ്ടെണ്ണം അകത്താക്കാൻ കഴിയില്ലെന്നാണ് റായ്ബറേലിയിലെ കുടിയന്മാരുടെ പരാതി. കുരങ്ങനെതിരെ വനംവകുപ്പിലും പോലീസിലും ഇവർ പരാതി നൽകിയിട്ടുണ്ട്.പ്രതി കുരങ്ങനായതിനാൽ വനപാലകരുടെ സഹായത്തോടെ പിടികൂടാൻ ശ്രമിക്കുന്നതായി എക്‌സൈസ് ഓഫീസർ വ്യക്തമാക്കി.

Related Articles

Back to top button