IndiaLatest

വീരമൃത്യുവരിച്ച സൈനികന്റെ ഭാര്യ ഇനി സൈന്യത്തിന്റെ ഭാഗം

“Manju”

ചെന്നൈ: നീണ്ട പതിനൊന്ന് മാസത്തെ കഠിനപരിശീലനത്തിന് ശേഷം ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ലഡാക്ക് സ്വദേശിനിയായ ഹര്‍വീണ്‍ കൗര്‍. പറക്കമുറ്റാത്ത സ്വന്തം കുഞ്ഞിനെ മാറോടണച്ച്‌ മുത്തം നല്‍കിയാണ് ഹര്‍വീണ്‍ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചതിനെ കുറിച്ച്‌ മനസു തുറന്നത്.

2019 ല്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാനായ മേജര്‍ കെപിഎസ് കഹ്ലോണിന്റെ പ്രിയ പത്‌നിയാണ് ഹര്‍വീണ്‍ കൗര്‍. അഞ്ചുമാസം ഗര്‍ഭിണിയായിരിക്കെയാണ് അവര്‍ക്ക് തന്റെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടത്. സൈനിക യൂണിഫോമില്‍ സേവനം അനുഷ്ടിക്കുന്നതിനെ പൊരുതിവീണ ഭര്‍ത്താവിന്റെ ഓര്‍മ്മകളില്‍ കണ്ണീര്‍ പൊഴിച്ചിരിക്കുന്നതിന് പകരം, രാഷ്‌ട്രസേവനമെന്ന ഭര്‍ത്താവിന്റെ ജീവിത വഴി തന്നെ തിരഞ്ഞെടുക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. വിധവയായ പറക്കമുറ്റാത്ത കുഞ്ഞിന്റെ അമ്മയായ അവരെ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കെപിഎസ് കഹ്ലോണിന്റെ പത്‌നിയുടെ തീരുമാനം ഉറച്ചതായിരുന്നു.

മകനെ വേര്‍പിരിഞ്ഞ് പിന്നീടങ്ങോട്ട് കഠിനപരിശീലനം. ഒടുവില്‍ ഭര്‍ത്താവ് ജീവനായി കണ്ടിരുന്ന സൈനിക യൂണിഫോം അണിഞ്ഞ് ഇന്ത്യന്‍ സേനയുടെ ഭാഗമായി മാറി. എന്റ് മകന്‍ അവന്റെ അച്ഛനെ കണ്ടിട്ടില്ല. പക്ഷേ അച്ഛന്‍ സൈനികനായിരുന്നുവെന്ന് അറിയാം, ഇനി എന്നില്‍ അവന്‍ അച്ഛനെയും കാണും. അതിനായി ഞാനീ വേഷത്തില്‍ ഇവിടെ കാണും എന്നാണ് സേനയുടെ ഭാഗമായ ശേഷം ഹര്‍വീണ്‍ കൗര്‍ പ്രതികരിച്ചത്. മാതൃത്വമാണോ ദേശീയതയാണോ ആദ്യം എന്ന ചോദ്യത്തിന് ദേശീയത എന്നാണ് അവര്‍ ഉത്തരം നല്‍കിയത്.

ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ 186 പേരാണ് കഴിഞ്ഞ ദിവസം സൈന്യത്തിന്റെ ഭാഗമായത്. 35 വനിതകള്‍ ഉള്‍പ്പെടെയാണ് പാസിംഗ് ഔട്ട് പരേഡ് നടത്തിയത്.

Related Articles

Back to top button