InternationalLatest

ഇന്‍സൈറ്റ് ലാന്‍ഡറിന്റെ പ്രവര്‍ത്തനം വൈകാതെ നിലയ്ക്കും; ചൊവ്വയില്‍ നിന്ന് സന്ദേശമെത്തി

“Manju”

ചൊവ്വാ പര്യവേഷണത്തിന്റെ ഭാഗമായി ഭാഗമായി നാസ വിക്ഷേപിച്ച ഇന്‍സൈറ്റ് ലാന്‍ഡറിന്റെ പ്രവര്‍ത്തനം വൈകാതെ തന്നെ അവസാനിക്കുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസമാണ് ലഭിക്കുന്നത്.

പരമാവധി എട്ട് ആഴ്ച വരെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം മാത്രമേ ലാന്‍ഡറിനുള്ളു. ശക്തമായ പൊടിക്കാറ്റില്‍ ലാന്‍ഡറിന് ഊര്‍ജ്ജം ശേഖരിക്കുന്ന സോളാര്‍ പാനലുകളില്‍ നിറയെ പൊടി നിറഞ്ഞിരുന്നു. ഇതോടെയാണ് ബാറ്ററിയിലെ ചാര്‍ജ്ജ് കുറയാന്‍ തുടങ്ങിയത്. ഊര്‍ജ്ജം തീരുന്നതോടെ നാസയ്‌ക്ക് ലാന്‍ഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. ഇപ്പോള്‍ ലാന്‍ഡറില്‍ നിന്ന് അവസാന സന്ദേശം പങ്കിടുകയാണ് നാസ. തന്റെ അവസാന നിമിഷം അടുത്തുവെന്നും, ഇതുവരെ നല്‍കിയ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് പരമാവധി പ്രയോജനപ്പെട്ടുവെന്നാണ് കരുതുന്നതെന്നും സന്ദേശത്തില്‍ പറയുന്നു.

ചൊവ്വയെക്കുറിച്ചുള്ള പഠനത്തിന്റെ നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. പക്ഷേ ഞാന്‍ നിശബ്ദനാകുന്ന ദിവസം അടുത്തിരിക്കുകയാണ്. എന്റെ അവസാനം അടുക്കുകയാണ്, എങ്കിലും ഞാന്‍ ശേഖരിച്ച്‌ നല്‍കിയ കാര്യങ്ങള്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിച്ചുവെന്നാണ് കരുതുന്നത്. ഇക്കാര്യം എന്റെ ടീം ഉറപ്പാക്കിയിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. സൗരോര്‍ജ്ജ ബാറ്ററികളിലാണ് പേടകം പ്രവര്‍ത്തിച്ചിരുന്നത്. വലിയ തോതില്‍ പൊടി നിറഞ്ഞതാണ് റീചാര്‍ജ് ചെയ്യാന്‍ തടസ്സമാകുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നു. പൊടി നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.

ചൊവ്വയുടെ ആന്തരിക ഘടന പഠിക്കുന്നതിനും, ചൊവ്വയിലെ പ്രകമ്ബനത്തെ കുറിച്ച്‌ പഠിക്കുന്നതിനും ഇന്‍സൈറ്റ് ദൗത്യം സഹായിച്ചിട്ടുണ്ട്. 2018 നവംബറിലാണ് ലാന്‍ഡര്‍ ചൊവ്വയില്‍ ലാന്‍ഡ് ചെയ്യുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച രീതിയിലുള്ള വിജയമാണ് ഇന്‍സൈറ്റ് ലാന്‍ഡര്‍ നേടിയതെന്ന് പ്രിന്‍സിപ്പള്‍ ഇന്‍വെസ്റ്റിഗേറ്ററായ ബ്രൂസ് ബനേര്‍ട്ട് പറഞ്ഞു. ചൊവ്വയിലെ കാലാവസ്ഥ എന്നാല്‍ മഴയും മഞ്ഞുമല്ല, മറിച്ച്‌ കാറ്റും പൊടിയുമാണെന്നും അദ്ദേഹം പറഞ്ഞു. ആശയവിനിമയം പൂര്‍ണമായും വിച്ഛേദിക്കപ്പെടുന്ന അവസരത്തില്‍ ദൗത്യം അവസാനിച്ചതായി പ്രഖ്യാപിക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.

 

 

Related Articles

Back to top button