IndiaLatest

ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കാമെന്ന് പാക് നടി

“Manju”

ഇസ്‌ലാമബാദ്: ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12 റൗണ്ടില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കാമെന്ന് പാക് നടി. ആറാം തീയതി നടക്കുന്ന മത്സരത്തില്‍ സിംബാബ്‌വെ ഇന്ത്യയെ ‘അദ്ഭുതകരമായി’ പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെ പൗരനായ ഒരാളെ വിവാഹം കഴിക്കുമെന്നാണ് നടി സെഹാര്‍ ഷിന്‍വാരി പ്രഖ്യാപിച്ചിരിക്കുന്നത്. സിംബാബ്‌വെയില്‍ നിന്നുള്ള ഒരാളെ വിവാഹം കഴിക്കുമെന്ന അവകാശവാദവുമായി നടി ട്വിറ്ററിലെത്തുകയായിരുന്നു.
നവംബര്‍ ആറ് ഞായറാഴ്ചയാണ് ഇന്ത്യ സിംബാബ്‌വെ പോരാട്ടം. നിരവധി പേരാണ് നടിയുടെ ട്വീറ്റിനു ലൈക്കും റീട്വീറ്റുമായെത്തുന്നത്. ലോകകപ്പില്‍ ഇന്ത്യ ബംഗ്ലാദേശ് മത്സരം നടക്കുന്നതിനിടെ ബംഗ്ലാദേശ് ജയിക്കുമെന്ന് നടി പല തവണ ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇന്ത്യ അഞ്ചു റണ്‍സിനു വിജയിച്ചതോടെ നടിക്ക് സമൂഹമാധ്യമത്തില്‍ രൂക്ഷമായ പരിഹാസം ഏറ്റുവാങ്ങേണ്ടിവന്നു.
നേരത്തേ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു ട്വന്റി20 മത്സരത്തില്‍ തോറ്റപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ നടി ട്വീറ്റ് ചെയ്തിരുന്നു. ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ 12 റൗണ്ട് മത്സരത്തില്‍ പാക്കിസ്ഥാനെ സിംബാബ്‌വെ ഒരു റണ്ണിനു തോല്‍പിച്ചിരുന്നു.

Related Articles

Back to top button