KeralaLatest

സാമൂഹ്യപ്രവർത്തനങ്ങളിൽ ശാന്തിഗിരിയുടെ പങ്ക് ശ്രദ്ധേയം: മന്ത്രി വി.എൻ.വാസവൻ

“Manju”

 

പോത്തൻകോട് : ഇന്ന് സമൂഹം നേരിടുന്ന വിവിധ വെല്ലുവിളികളെ അതിജീവിക്കുവാൻ ശാന്തിഗിരി പോലുള്ള പ്രസ്ഥാനങ്ങൾ വലിയ സംഭാവനയാണ് നൽകുന്നതെന്ന് സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ അഭിപ്രായപ്പെട്ടു. അന്നദാനം, ആതുരസേവനം ആത്മബോധനം എന്നീ മേഖലകളിൽ ആശ്രമം തനതായ മുഖമുദ്ര പതിപ്പിച്ചിട്ടുണ്ട്. തന്റെ ലാളിത്യമാർന്ന വാക്കുകളിലൂടെയും ജീവിതത്തിലൂടെയും ഗുരു ഏവർക്കും മാതൃകയായിരുന്നു എന്നും മന്ത്രി പറഞ്ഞു. ശാന്തിഗിരിയിലെ ഈ വർഷത്തെ സാംസ്കാരിക ദിന സമ്മേളനം  (5-11-2022 ശനിയാഴ്ച) വൈകിട്ട് 7 ന്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷനായി. സാംസ്കാരിക പ്രവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച സ്വാമി ഗുരുവിന്റെ ത്യാഗഗജീവിതത്തിലെ നിരവധി മധുരസ്മരണകൾ പങ്കു വെച്ചു. മഹനീയ സാന്നിധ്യമായിരുന്ന ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമോഹാത്മ ജ്ഞാനതപസ്വി ആദ്യകാല സാംസ്കാരിക പ്രവർത്തന കാലഘട്ടത്തെക്കുറിച്ചും വിവിധ സാംസ്കാരിക ഡിവിഷനുകളുടെ പ്രവർത്തനോദ്ദേശ്യത്തെക്കുറിച്ചും സംസാരിച്ചു.
ആർട്ട്സ് ആന്റ് കൾച്ചർ ഡിപ്പാർട്ട്മെന്റ് ഇൻചാർജ് സ്വാമി ജനനൻമ ജ്ഞാനതപസ്വി, ശാന്തിഗിരി മാതൃമണ്ഡലം ഇൻചാർജ് ജനനി പ്രമീള ജ്ഞാനതപസ്വിനി, ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഇൻചാർജ് ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി, ശാന്തിഗിരി ഗുരുമഹിമ ഇൻചാർജ് ജനനി മംഗള ജ്ഞാനതപസ്വിനി, ശാന്തിഗിരി ശാന്തിമഹിമ ഇൻചാർജ് സ്വാമി സത്യചിത്ത് ജ്ഞാനതപസ്വി, ആർട്ട്സ് ആന്റ് കൾച്ചർ പേട്രൺ ഡോ.റ്റി.എസ്.സോമനാഥൻ, ബ്രഹ്മചാരി എൻ.എം. മനു, ബ്രഹ്മചാരിണിമാരായ വന്ദിത ബാബു, എൻ.കൃഷ്ണപ്രിയ, എ.സുകൃത, ആർ. ശാന്തിപ്രിയ തുടങ്ങിയവർ സംബന്ധിച്ചു. ആർട്ട്സ് ആന്റ് കൾച്ചർ അസിസ്റ്റൻറ് ജനറൽ മാനേജർ എം.പി. പ്രമോദ് സ്വാഗതവും ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ.പി.എ.ഹേമലത കൃതജ്ഞതയും രേഖപ്പെടുത്തി. രാജ്യമൊട്ടാകെയുള്ള സാംസ്കാരിക പ്രവർത്തകർ ഓൺലൈനായി നടന്ന ഈ സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Back to top button