HealthKeralaLatest

കൊളസ്ട്രോളും കപ്പലണ്ടിയും… ഇനി കൊറിച്ചിരിക്കാൻ വരട്ടെ…

“Manju”

കപ്പലണ്ടി കൊറിക്കാത്തവര്‍ ആരുംതന്നെയില്ല. പ്രതേകിച്ച് ണ്ണുപ്പുതുടങ്ങിയാല്‍ ഒന്നുകില്‍ പുതച്ചുമൂടി കിടനറങങണം. അല്ലേല്‍ ചൂടു കപ്പലണ്ടിയും കൊറിച്ചിരിക്കണം., ഇങ്ങനെ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? ഒരു സിനിമ കൂടിയായാല്‍ സംഗതി ഉഷാര്‍…, പാത്രത്തിലെ കപ്പലണ്ടി തീരാന്‍ പിന്നെ വേറൊന്നും വേണ്ട. പക്ഷെ കപ്പലണ്ടി എന്നും കഴിക്കാവുന്ന ഒന്നാണോ..? ഇത് കൊളസ്ട്രോള്‍ കൂട്ടുമോ..? ഉയര്‍ന്ന കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് കപ്പലണ്ടി നല്ലതാണോ? ചോദ്യങ്ങള്‍ പലതാണ് കപ്പലണ്ടി കഴിക്കുമ്പോഴും മനസ്സില്‍ വരിക.. പാവപ്പെട്ടവന്റെ ബദാം ആണ് കപ്പലണ്ടി. ഇത് കളിയാക്കി പറയുന്നതാണ്. എന്നിരുന്നാലും പോകാൻ വരട്ടെകപ്പണ്ടി അത്ര മോശക്കാരനല്ലകപ്പലണ്ടിക്ക് ഗുണങ്ങളേറെയാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനുമെല്ലാം കപ്പലണ്ടി ശീലമാക്കുന്നത് സഹായിക്കും. കപ്പലണ്ടി കഴിക്കുമ്പോള്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കൂടുമെന്നാണ് പലരുടെയും ധാരണ, എന്നാല്‍ ഇത് തെറ്റാണ്. ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂടാതിരിക്കാന്‍ വേണ്ട പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് കപ്പലണ്ടി. എന്നാല്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ അവരുടെ ഭക്ഷണരീതിയില്‍ എന്ത് മാറ്റം വരുത്തിയാലും അത് ഡോക്ടറുമായി ആലോചിച്ച ശേഷം മാത്രമേ ചെയ്യാവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഒരു പിടി കപ്പലണ്ടി ദിവസവും കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. കപ്പലണ്ടി കഴിച്ചാല്‍ വയറ് നിറഞ്ഞെന്ന തോന്നല്‍ ദീര്‍ഘനേരത്തേക്കുണ്ടാകും. ഇത് അനാവശ്യമായി കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ധാരാളം പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുള്ള കപ്പലണ്ടി വൈറ്റമിന്‍ ഇയുടെയും ശ്രോതസ്സാണ്. ഇനി അല്പം കപ്പലണ്ടി ധൈര്യമായി കൊറിക്കാം.

 

Related Articles

Back to top button