IndiaLatest

ഇന്ത്യന്‍ മണ്ണില്‍ വേട്ടയാരംഭിച്ച്‌ എല്‍ട്ടണും ഫ്രെഡിയും

“Manju”

ഭോപ്പാല്‍: ആഫ്രിക്കന്‍ രാജ്യമായ നമീബയില്‍ നിന്നും കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച ചീറ്റകളില്‍ രണ്ടെണ്ണം വേട്ടയാടല്‍ ആരംഭിച്ചു. പുള്ളിമാനെയാണ് 51 ദിവസത്തെ ക്വാറന്റൈന് ശേഷം പുറത്തെത്തിയ ചീറ്റകള്‍ 24 മണിക്കൂറിനകം ഇരയാക്കിയത്. ഇന്ത്യന്‍ സാഹചര്യവുമായി ചീറ്റകള്‍ ഇണങ്ങിയതിന്റെ അടയാളമാണ് വേട്ടയാടല്‍. ആദ്യമായാണ് ആഫ്രിക്കയില്‍ ഇല്ലാത്ത ഇനം പുള്ളിമാനെയാണ് ചീറ്റകള്‍ അനായാസം വേട്ടയാടിപിടിച്ചത്. ആദ്യമായാണ് ചീറ്റകള്‍ ഇത്തരം പുള്ളിമാനുകളെ കാണുന്നത്. നിലവില്‍ ചീറ്റകളുള്ള സംരക്ഷിത മേഖലയുമായി പൊരുത്തപ്പെട്ടാല്‍, അടുത്തഘട്ടത്തില്‍ ചീറ്റകളെ വനത്തിലേക്കാവും തുറന്നുവിടുക.

നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച എട്ടു ചീറ്റകള്‍ക്ക് 50 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണ് ഏര്‍പ്പെടുത്തിയിരുന്നത്. എല്ലാ ചീറ്റകളും ആരോഗ്യത്തോടെ സജീവമായി തന്നെ ഇരിക്കുന്നു. പുതിയ പരിസരവുമായി അവര്‍ നന്നായി ഇണങ്ങി. ഉടനെ തന്നെ മറ്റ് ആറ് ചീറ്റകളെയും തുറന്ന് വിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button