KeralaLatest

8 വയസുകാരനെ അമ്മ ചട്ടുകം വച്ച്‌ പൊള്ളിച്ചു

“Manju”

ചാത്തന്നൂര്‍: സ്കൂളില്‍ നോട്ട്ബുക്ക് കൊണ്ടുപോകാന്‍ മറന്നതിന് എട്ട് വയസുകാരനെ അമ്മ കാലില്‍ രണ്ടിടത്ത് ചട്ടുകം ചൂടാക്കി ഗുരുതരമായി പൊള്ളലേല്‍പ്പിച്ചു.
നവംബര്‍ 5ന് കൊട്ടിയം വടക്കേമൈലക്കാട്ടാണ് സംഭവം. സ്കൂള്‍ യൂണിഫോം ട്രൗസറും ഷര്‍ട്ടുമാണ്. പൊള്ളലേറ്റ പാട് മറയ്ക്കാന്‍ തിങ്കളാഴ്ച സ്കൂളില്‍ യൂണിഫോമിന് പകരം പാന്റ്സ് ധരിപ്പിച്ചാണ് വിട്ടത്. ക്ലാസ് ടീച്ചര്‍ തിരക്കിയപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്.തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വിവരമറിയിച്ചു. തിങ്കളാഴ്ചയും ഇന്നലെയും അമ്മ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തു. കുട്ടിയുടെ വിദേശത്തുള്ള അച്ഛനോടും ആശയവിനിമയം നടത്തി.
അമ്മയ്ക്കെതിരെ ശിശുസംരക്ഷണ നിയമപ്രകാരം ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുക്കാവുന്നതാണെങ്കിലും, ഒന്നര വയസുള്ള ഇളയകുട്ടിയുടെ സംരക്ഷണം കൂടി കണക്കിലെടുത്തായിരിക്കും നടപടിയെന്ന് സി.ഡബ്ല്യു.സി ചെയര്‍മാന്‍ പറഞ്ഞു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് കൊട്ടിയം പൊലീസ് അറിയിച്ചു.

Related Articles

Back to top button