InternationalLatest

ബുര്‍ജ് ഖലീഫയ്ക്കു സമീപം തീപിടിത്തം

“Manju”

ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപം ഡൗണ്‍ടൗണ്‍ ദുബായിലെ 35 നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ചയായിരുന്നു സംഭവം. പുലര്‍ച്ചെ 4 മണിക്ക് മുമ്പായിരുന്നു തീപിടുത്തമുണ്ടായത്. അപകടം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഉദ്യോഗസ്ഥരെത്തി തീ അണച്ച്‌, കെട്ടിടത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. ഈ കെട്ടിടത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. എമാര്‍ 8 ബൊളിവാര്‍ഡ് വാക്ക് എന്ന് വിളിക്കുന്ന ടവറുകളുടെ ഭാഗമാണ് ഈ കെട്ടിടം. തീപിടുത്തത്തെക്കുറിച്ച്‌ എമാര്‍ ഇതുവരെ പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.
ദുബായിലെ ഉയരം കൂടിയ കെട്ടിടങ്ങളില്‍ തുടര്‍ച്ചയായി തീപിടിത്തം ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, ഇത് അത്തരം കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഏപ്രിലില്‍ ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് എതിര്‍വശത്തുള്ള ആഡംബര ഹോട്ടലായ സ്വിസ്സോടെല്‍ അല്‍ മുറൂജ് ഹോട്ടലില്‍ വീണ്ടും തീപിടിത്തമുണ്ടായി. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
2015 ലെ പുതുവത്സര രാവില്‍, ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ദുബായിലെ ഏറ്റവും ഉയര്‍‍‍ന്ന ഹോട്ടലുകളിലും വസതികളിലും ഒന്നായ അഡ്രസ് ഡൗണ്‍ടൗണില്‍ വന്‍ തീപിടിത്തമുണ്ടായിരുന്നു.

Related Articles

Back to top button