IndiaLatest

ലാലു പ്രസാദ് യാദവിന് വൃക്ക നല്‍കാനൊരുങ്ങി മകള്‍

“Manju”

പാട്‌ന: വര്‍ഷങ്ങളായി വൃക്ക രോഗം അലട്ടുന്ന ആ‌ര്‍ ജെ ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് പുതുജീവിതം നല്‍കാനൊരുങ്ങി മകള്‍ രോഹിണി ആചാര്യ. ലാലു പ്രസാദിന് മകള്‍ രോഹിണി വൃക്ക നല്‍കുമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രോഹിണി ആചാര്യ സിംഗപൂരിലാണ് താമസം. കഴിഞ്ഞ ഒക്ടോബറിലെ സിംഗപൂര്‍ സന്ദര്‍ശനത്തിനിടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യണമെന്ന് സിംഗപൂരിലെ ഡോക്ടര്‍മാര്‍ ലാലുവിനെ ഉപദേശിച്ചിരുന്നു. ഇതിന് പിന്നാലെ പിതാവിന് വൃക്ക നല്‍കാനുള്ള തീരുമാനത്തില്‍ രോഹിണി എത്തുകയായിരുന്നെന്നാണ് വിവരം. എന്നാല്‍ തീരുമാനത്തോട് ലാലു പ്രസാദ് തുടക്കത്തില്‍ വിയോജിച്ചിരുന്നു. മകളുടെ നിരന്തരമായ സമ്മര്‍ദ്ദവും കുടുംബാംഗങ്ങളുടെ വൃക്ക സ്വീകരിക്കുന്നത് കൂടുതല്‍ ഫലപ്രദമാകുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശവുമാണ് ഒടുവില്‍ വഴങ്ങാന്‍ കാരണം.

അതേസമയം, വര്‍ഷങ്ങളായി ഡല്‍ഹി എയിംസില്‍ വൃക്ക രോഗത്തിന് ചികിത്സ ചെയ്യുന്ന ലാലുവിനോട് അവിടത്തെ ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവയ്ക്കല്‍ നിര്‍ദേശിച്ചിരുന്നില്ല. ചികിത്സയ്ക്കായി നവംബര്‍ അവസാനവാരം ലാലു പ്രസാദ് സിംഗപൂരിലേയ്ക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Related Articles

Back to top button