KeralaLatest

5 ലക്ഷം വിദ്യാർഥികൾക്ക് ഫുട്ബോൾ പരിശീലനം

“Manju”

എറണാകുളം ; മികച്ച ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാന്‍ വിദേശ കോച്ചുകളുടെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. 5 ലക്ഷം വിദ്യാർഥികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കടയിരുപ്പ് ഹയര്‍സെക്കന്‍ററി സ്ക്കൂളില്‍ മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. ഒരു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിച്ച് ഫുട്ബോള്‍ പരിശീലനം നടത്തുന്ന ലോകത്തെ ആദ്യസംഭവമാണിതെന്നും മന്ത്രി പറഞ്ഞു.

ഖത്തർ വേൾഡ് കപ്പിന്റെ ആവേശം ഉൾകൊണ്ട് സംസ്ഥാനത്ത് ഉടനീളം ആയിരം കേന്ദ്രങ്ങളിലായാണ് വിദ്യാർത്ഥികൾക്ക് അടിസ്ഥാന ഫുട്ബോൾ പരിശീലനം നൽകുക. ഗോള്‍ പദ്ധതി ലോക ചരിത്രത്തില്‍ തന്നെ മഹാസംഭവമാണെന്ന് മന്ത്രി പറഞ്ഞു. പ്രാഥമിക പരിശീലനത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്ഗദ്ധ പരിശീലനം സർക്കാർ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് സഹലിന്റെ സാന്നിധ്യം ചടങ്ങിനെ ആവേശഭരിതമാക്കി. 90 വയസിലും ഫുട്ബോൾ പരിശീലനം നൽകുന്ന റൂഫസ് ഡിസൂസയെ ചടങ്ങിൽ മന്ത്രി ആദരിച്ചു.ഐ.എം വിജയന്‍, ജോപോള്‍ അഞ്ചേരി, യു.ഷറഫലി, തോബിയാസ് തുടങ്ങിയ മുതിർന്ന താരങ്ങളാണ് പരിശീലനത്തിന് നേതൃത്വം നൽകുക. 14 ജില്ലകളിലും പദ്ധതിയുടെ ഭാഗമായ പരിശീലനം ആരംഭിച്ചു.

Related Articles

Back to top button