KeralaLatest

പാലാരിവട്ടം ബ്രാഞ്ചിൽ “എൻെറ കേരളം” തുടക്കം കുറിച്ചു

“Manju”

എറണാകുളം :  ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ  “എൻെറ കേരളം” മത്സരങ്ങൾക്ക്  ഇന്ന്(12.11.2022 ശനിയാഴ്ച) തുടക്കമായി. ശാന്തിഗിരി ആശ്രമം എറണാകുളം, മൂവാറ്റുപുഴ, പള്ളുരുത്തി എന്നീ ഏരിയകൾ സംയുക്തമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.  ആദരണീയ സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി, ആദരണീയ ജനനി വിനയ ജ്ഞാനതപസ്വിനി എന്നിവർ നേതൃത്വം നൽകി.  ഉച്ചവരെ ആദ്യ രണ്ടു വിഭാഗത്തിലായി പ്രശ്നോത്തരി മത്സരം നടന്നു. മൂന്നാംവിഭാഗം പ്രശ്നോത്തരിയുടെ രണ്ടാം റൌണ്ട് നടന്നുകൊണ്ടിരിക്കുന്നു. മൂന്നു വിഭാഗങ്ങളുടേയും കഥാരചന , കവിതാരചന, പ്രസംഗം എന്നീ മത്സരങ്ങൾ തുടര്‍ന്ന് നടക്കും.


സംഘാടകരായി സന്യാസി സന്യാസിനിമാരോടൊപ്പം ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് ജനറല്‍ കണ്‍വീനര്‍ പി.കെ.വേണുഗോപാൽ, അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ലാ) അഡ്വ.കെ.സി.സന്തോഷ് കുമാർ, അഡ്വൈസര്‍ (ഓപ്പറേഷൻസ്) അർ.സതീശൻ,  ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷൻ)  ബി.എസ്സ്.പുഷ്പരാജ്  മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ അഡ്വ.കെ.കെ.ചന്ദ്രലേഖ, മാതൃമണ്ഡലം എറണാകുളം ഏരിയ കമ്മിറ്റി കണ്‍വീനര്‍  റ്റി.വി.വിനീത എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

Related Articles

Back to top button