IndiaLatest

റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനകിനെ ഇന്ത്യ മുഖ്യാതിഥിയാക്കിയേക്കും

“Manju”

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഇന്ത്യാ സന്ദര്‍ശനം ഉടനെന്ന് റിപ്പോര്‍ട്ട്. നരേന്ദ്രമോദി ഋഷി സുനക് കൂടിക്കാഴ്ചയില്‍ സന്ദര്‍ശന കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് വിവരം. ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ വച്ചാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുക. റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനകിനെ മുഖ്യാതിഥിയാക്കാനാണ് ഇന്ത്യയുടെ ശ്രമം.

നാളെയും മറ്റന്നാളുമായാണ് ബാലിയില്‍ 17ാമത് ജി20 ഉച്ചകോടി നടക്കുന്നത്. ഋഷി സുനകിന് പുറമേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായും മോദി ചര്‍ച്ചകള്‍ നടത്തും.

Related Articles

Back to top button