IndiaLatest

ജി 20 ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കാനൊരുങ്ങി ഇന്ത്യ; പ്രധാനമന്ത്രി ഇന്ന് ബാലിയിലേക്ക്

“Manju”

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ബാലിയിലേക്ക് പോകുന്നത്. 20 ലോക രാജ്യങ്ങള്‍ പങ്കെടുക്കുന്ന പരിപാടിക്ക് ഇത്തവണ അദ്ധ്യക്ഷത വഹിക്കുന്നത് ഇന്ത്യയാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ” റിക്കവര്‍ ടുഗേതര്‍, റിക്കവര്‍ സ്‌ട്രോംഗര്‍എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ആഗോള രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

ലോകനേതാക്കളുമായി പ്രധാനമന്ത്രി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുകയും ഇന്ത്യയുടെ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യും. ആഗോള സമ്പദ് വ്യവസ്ഥ, ഊര്‍ജ്ജം പരിസ്ഥിതി സംരക്ഷണം, കൃഷി എന്നീ സമകാലിക പ്രസക്തിയുളള വിഷയങ്ങളും ചര്‍ച്ചയാകും. നവംബര്‍ 15, 16 എന്നീ തീയ്യതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഇത് മൂന്ന് വര്‍ക്കിംഗ് സെഷനുകളായി തിരിച്ചിട്ടുണ്ട്. ഭക്ഷ്യഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ചും, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെക്കുറിച്ചും ആരോഗ്യ മേഖലയെ കുറിച്ചുമാകും ലോകനേതാക്കള്‍ ചര്‍ച്ച നടത്തുക.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോണുമായും മോദി കൂടിക്കാഴ്ച നടത്തും. യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും സന്ദര്‍ശിക്കും.

Related Articles

Back to top button