IndiaLatest

വോട്ടര്‍ പട്ടികയില്‍ പാകിസ്ഥാനി യുവതിയുടെ പേര്

“Manju”

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ വോട്ടര്‍ പട്ടികയില്‍ പാകിസ്ഥാനി യുവതിയുടെ പേര്. പക്‌ബാര നഗറില്‍ താമസിക്കുന്ന സബ പര്‍വീണ്‍ എന്ന പാകിസ്ഥാനി യുവതിയുടെ പേരാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടത്.
2005ല്‍ നദീം അഹമ്മദ് എന്നയാളെ വിവാഹം ചെയ്ത സബ അന്നുമുതല്‍ ഉത്തര്‍പ്രദേശില്‍ താമസിച്ചുവരികയാണെന്ന് ജില്ലാ കളക്‌ടര്‍ ശൈലേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു.

2017ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയിലും സബയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. ദീര്‍ഘകാല വിസയിലാണ് സബ ഇന്ത്യയില്‍ താമസിക്കുന്നത്. അതുകൊണ്ട് തന്നെ നിയമപ്രകാരം സബയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാകില്ല. അതിനാലാണ് അവരുടെ പേര് നീക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വോട്ടര്‍ പട്ടിക സംബന്ധിച്ച്‌ ഒരു അന്വേഷണം അടുത്തിടെ നടത്തിയതില്‍ നിന്നാണ് ഈ വിഷയം പുറത്തുവരുന്നത്. പിഴവ് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃത‌ര്‍ പറയുന്നു. സംഭവത്തില്‍ സ്ഥിരീകരണം ലഭിച്ചുകഴിഞ്ഞ് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

Related Articles

Back to top button