EntertainmentKeralaLatest

‘ഞാന്‍’മികച്ച നാടകം

“Manju”

കോട്ടയം: ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രഫഷണല്‍ നാടക മത്സരത്തില്‍ മികച്ച നാടകമായി കൊച്ചി ചൈത്ര ധാരയുടെ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി അമലയുടെ ‘കടലാസിലെ ആന’ രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കി. കാളിദാസ കലാകേന്ദ്രത്തിന്റെ ‘ചന്ദ്രികക്കുമുണ്ടൊരു കഥ’ എന്ന നാടകം സംവിധാനം ചെയ്‌ത ഇ.എ. രാജേന്ദ്രന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. നല്ല നടനായി കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന എന്ന നാടകത്തിലെ സതീഷ്‌ കെ. കുന്നത്തും, നല്ല നടിയായി അമ്പലപ്പുഴ സാരഥിയുടെ സമം എന്ന നാടകത്തിലെ സീതമ്മ വിജയനും തെരഞ്ഞെടുക്കപ്പെട്ടു.
കൊല്ലം അസീസിയുടെ ജലം എന്ന നാടകത്തിലെ സരസന്‍ മികച്ച ഹാസ്യനടന്‍. മികച്ച രചനയ്‌ക്ക്‌ ഹേമന്ത്‌ കുമാര്‍ (കടലാസിലെ ആന, കാഞ്ഞിരപ്പള്ളി അമല) അര്‍ഹനായി. മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ്‌ ഉദയകുമാര്‍ അഞ്ചല്‍ (ചന്ദ്രികക്കുമുണ്ടൊരു കഥ, കാളിദാസ കലാകേന്ദ്രം) കരസ്‌ഥമാക്കി. മികച്ച ദീപവിതാനത്തിന്‌ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ചന്ദ്രികക്കുമുണ്ടൊരു കഥയ്‌ക്ക് ഡോ. സാംകുട്ടി പട്ടങ്കരി അര്‍ഹനായി. ഡോ. അജു കെ. നാരായണന്‍, തേക്കിന്‍കാട്‌ ജോസഫ്‌, പ്രഫ. ജെയിംസ്‌ മണിമല എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു.

Related Articles

Back to top button