ErnakulamKeralaLatest

കൊച്ചി നഗരത്തില്‍ ഇ-ഓട്ടോകള്‍ എത്തി

“Manju”

കൊച്ചി: നഗരയാത്രകള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ കൊച്ചിയില്‍ ഇഓട്ടോകള്‍ എത്തി. നഗരസഭയുടെ ഇലക്‌ട്രിക് ഒട്ടോറിക്ഷ പദ്ധതിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ സംവിധാനം വഴി ബുക്ക് ചെയ്യാവുന്ന ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങുന്നത്.എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന്‍ ഇഓട്ടോറിക്ഷകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ നഗരങ്ങളുടെ സുസ്ഥിര ഭാവിയെ കരുതിയുള്ള മികച്ച പ്രവര്‍ത്തനത്തിനാണ് സഹകരണ മേഖലയുടെ സഹകരണത്തോടെ കൊച്ചി നഗരസഭ തുടക്കം കുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി 100 ഇലക്‌ട്രിക് ഓട്ടോ റിക്ഷകളാകും നഗരത്തില്‍ സര്‍വീസ് നടത്തുക. ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘത്തിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓട്ടോ ഒന്നിന് 50,000 രൂപ സബ്‌സിഡി ധനസഹായമാണ് ഇലക്‌ട്രിക് ഓട്ടോ പദ്ധതി വഴി നല്‍കുന്നത്. ഓട്ടോറിക്ഷകളിലെ യാത്ര ബുക്ക് ചെയ്യുന്നതിനുള്ള ഒസഎന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഹൈബി ഈഡന്‍ എംപി പ്രകാശനം പ്രകാശനം ചെയ്തു.

പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച അഞ്ച് ഇവാഹന ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ടി.ജെ. വിനോദ് എംഎല്‍എയും ഡ്രൈവര്‍മാര്‍ക്കുള്ള കിറ്റ് വിതരണം ഡെപ്യൂട്ടി മേയര്‍ കെ.. അന്‍സിയയും നിര്‍വഹിച്ചു. മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

 

Related Articles

Back to top button