IndiaLatest

മോദിക്ക് ബൈഡന്റെ സല്യൂട്ട്

“Manju”

 

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സല്യൂട്ട് നല്‍കുന്നതിന്റെ ചിത്രം വൈറലാകുന്നു. ഇന്നലെ ജി 20 നേതാക്കള്‍ ബാലിയില്‍ ടാമന്‍ ഹുറ്റന്‍ റയാ എന്‍ഗുരാ റായ് കണ്ടല്‍ വനം സന്ദര്‍ശിക്കുന്നതിനിടെയാണ് ചിത്രം പകര്‍ത്തിയത്.

കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി മോദിയുള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് കണ്ടല്‍ വൃക്ഷങ്ങള്‍ നട്ടു. ചൊവ്വാഴ്ച ഉച്ചകോടിയുടെ ആദ്യദിനം യോഗം ആരംഭിക്കുന്നതിനു മുമ്ബ് മോദിയുടെ അടുത്തെത്തി ബൈഡന്‍ ഹസ്തദാനം നല്‍കുന്നതിന്റെയും സൗഹൃദ സംഭാഷണം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ വൈറലായിരുന്നു.

അതേസമയം, ഇന്നലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹ്‌സെയ്ന്‍ ലൂംഗ്, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എന്നിവരുമായി മോദി ഇന്നലെ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും മോദിയും ഹസ്തദാനം നല്‍കി ഹ്രസ്വ സംഭാഷണം നടത്തിയിരുന്നു. 2019ല്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ്
അതിക്രമത്തിന് ശേഷം ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ഇന്നലെ ഉച്ചകോടിയുടെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സെഷനില്‍ പങ്കെടുത്ത അദ്ദേഹം പാവപ്പെട്ടവരുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായ മാറ്റം കൊണ്ടുവരാന്‍ കഴിയുംവിധം ഡിജിറ്റല്‍ സാങ്കേതികവിദ്യയെ കൂടുതല്‍ വിശാലമാക്കണമെന്ന് ചൂണ്ടിക്കാട്ടി. മഹാമാരിക്കാലത്തടക്കം ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഉപകാരപ്രദമായി മാറിയ ഡിജിറ്റല്‍പരമായ ശ്രമങ്ങളെ പറ്റിയും അദ്ദേഹം വിവരിച്ചു.
ജി – 20ല്‍ മോദിയുടെ മുന്‍ഗണനകള്‍
പുതിയ ആശയങ്ങളും കൂട്ടായ പ്രവര്‍ത്തനങ്ങളും
പരിസ്ഥിതി ജീവിതശൈലി ബഹുജനപ്രസ്ഥാനമാക്കും
വികസന നേട്ടങ്ങള്‍ എല്ലാവരിലും എത്തിക്കും
ആഗോള വികസനത്തില്‍ വനിതാ പങ്കാളിത്തം
സമാധാനത്തിനും ഐക്യത്തിനും ശക്തമായ സന്ദേശം

 

Related Articles

Back to top button