IndiaLatest

എയര്‍ സുവിധ രജിസ്ടേഷന്‍ സമ്പ്രദായം പിന്‍വലിക്കണം

“Manju”

ജിദ്ദ: കോവിഡിന്റെ വ്യാപന സമയത്ത് ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ എയര്‍ സുവിധ രജിസ്‌ട്രേഷന്‍ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് ന്യൂ ഏജ് ഇന്ത്യ ഫോറം ജിദ്ദ കമ്മിറ്റി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഉചിതമായ ഇടപെടലുകള്‍ നടത്തണമെന്ന് കേരള സര്‍ക്കാറിനോടും ആവശ്യം പരിഗണിക്കണമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിനോടും ന്യൂ ഏജ് ഇന്ത്യ ഫോറം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ലോകത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സമയത്തും ഈ നടപടി തുടരുന്നത് അനുചിതവും അപ്രായോഗികവുമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് സലീം മധുവായ്, സെക്രട്ടറി സത്താര്‍ ആറളം എന്നിവരുടെ നേതൃത്വത്തിലാണ് ആവശ്യം ഉന്നയിച്ചത്.
ഇന്ത്യയില്‍ വാക്സിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കുകയും ഫലപ്രാപ്തിയില്‍ എത്തുകയും ചെയ്ത ഘട്ടത്തിലും 2020 ആഗസ്റ്റില്‍ തുടങ്ങിയ സംവിധാനം കാര്യമായ മാറ്റങ്ങള്‍ക്ക് പോലും വിധേയമാകാതെയാണ് ഇപ്പോഴും തുടരുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി. ലോക രാജ്യങ്ങളെല്ലാം കോവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ഏറെക്കുറെ പിന്‍വലിച്ച സാഹചര്യത്തില്‍ മിക്ക യാത്രക്കാരും എയര്‍ സുവിധ സംവിധാനത്തെക്കുറിച്ച്‌ ബോധവാന്മാരല്ല എന്നതിനാലും രേഖകള്‍ അപ്‌ലോഡ് ചെയ്യാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൊണ്ടും യാത്ര ചെയ്യുന്നത് പ്രയാസമായിരിക്കുകയാണെന്നും ന്യൂ ഏജ് ഇന്ത്യ ഫോറം ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button