InternationalLatest

ഉത്തര കൊറിയന്‍ മിസൈല്‍ ജപ്പാന് സമീപം കടലില്‍ പതിച്ചു

“Manju”

ടോക്കിയോ : ഉത്തര കൊറിയ വിക്ഷേപിച്ച മിസൈല്‍ കടലില്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പതിച്ചതായി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അറിയിച്ചു. ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലാണ് ഇന്നലെ രാവിലെ ഉത്തര കൊറിയ വിക്ഷേപിച്ചതെന്ന് കരുതുന്നു. മേഖലയില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജപ്പാന്റെ തീരപ്രദേശത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെ സമുദ്രാതിര്‍ത്തിക്കപ്പുറമാണ് പ്രത്യേക സാമ്പത്തിക മേഖല. അതേ സമയം, ഈ മിസൈലിന് 15,000 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുണ്ടായിരുന്നെന്നും യു.എസിനെ ലക്ഷ്യം വയ്ക്കാന്‍ വരെ ശേഷിയുണ്ടെന്നും ജാപ്പനീസ് പ്രതിരോധ മന്ത്രി യസുകാസൂ ഹമാദ പറഞ്ഞു. മിസൈല്‍ വിക്ഷേപണത്തിന് പിന്നാലെ ജപ്പാനും യു.എസും ഇന്നലെ ജപ്പാന്‍ കടലിന് മുകളില്‍ സംയുക്ത വ്യോമാഭ്യാസം നടത്തി.

Related Articles

Back to top button