LatestMalappuramWayanad

ശാന്തിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ചിൽ മിഴിവാർന്ന മത്സരങ്ങളുമായി “എൻെറ കേരളം”

“Manju”

സുൽത്താൻബത്തേരി (വയനാട്) : ശാന്തിഗിരി ഗുരുകാന്തി കുട്ടികൾക്കായി സംഘടിപ്പിച്ച് നടത്തിവരുന്ന  “എൻെറ കേരളം” മത്സരയിനങ്ങൾ സുൽത്താൻബത്തേരി ആശ്രമത്തിൽ മിഴിവാർന്ന മത്സരങ്ങളുമായി സമാപിച്ചു.  ആശ്രമം ബ്രാഞ്ച് ഹെഡ് സർവ്വാദരണീയ ജനനി അഭേദ ജ്ഞാനതപസ്വിനി, ഇൻചാർജ് (സർവ്വീസസ്) ആദരണീയ ജനനി രേണുരൂപ ജ്ഞാനതപസ്വിനി, ഇൻചാർജ് ആദരണീയ സ്വാമി ചിത്തപ്രകാശ ജ്ഞാനതപസ്വി എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിലാണ് മത്സരങ്ങൾ  നടന്നത്.

മത്സരയിനങ്ങളിൽ കവിതാരചന, ചിത്രരചന, ഗാനാലാപനം, പ്രഛന്നവേഷവും സംഘടിപ്പിച്ചു.
ഇതിൽ പ്രഛന്നവേഷം എല്ലാവരുടേയും,ശ്രദ്ധയും,മനവും കവർന്നു.സ്വാമി വിവേകാനന്ദനായി പ്രണവചിത്തും,തേജസ്സ് മദർതെരേസ ആയും വേഷമണിഞ്ഞു. എന്നാൽശാന്തിദത്ത ,ഗുരുപ്രണവ, പ്രിയ , ഋഷിപ്രണവ,

ഗുരുചന്ദ്രിക, കരുണപ്രിയ, മനു ചിത്തൻ എന്നിവർ വിവിധ മത്സരങ്ങൾക്ക് മാറ്റുരച്ചു. മത്സരങ്ങളുടെ സംഘാടകനിരയിൽ ശാന്തിഗിരി മാതൃമണ്ഡലം കൺവീനർ (അഡ്മിനിസ്ട്രേഷൻ) കെ.സിന്ധു,  കോ-ഓർഡിനേറ്റർ(പബ്ലിക്ക് റിലേഷൻസ്),  സൌമ്യ സുനിൽ , ശാന്തിഗിരി മാതൃമണ്ഡലം, ശാന്തിഗിരി ഗുരുകാന്തി കുട്ടികളുടെ രക്ഷിതാക്കളും സാന്നിദ്ധ്യം കൊണ്ട് പുതുമയാർന്നു.

Related Articles

Back to top button