KeralaLatestThrissur

ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിനെ ആവേശത്തിലാക്കി “എന്റെ കേരളം”

“Manju”

തൃശ്ശൂർ : ശാന്തിഗിരി ഗുരുകാന്തി കുട്ടികൾക്കായി സംഘടിപ്പിച്ചുവരുന്ന “എൻെറ കേരളം ” മത്സരയിനങ്ങൾ തങ്ങാലൂർ ആശ്രമത്തിൽ ആവേശഭരിതമായ സമാപനം.  ശാന്തിഗിരിയുടെ വിവിധ ബ്രാഞ്ചുകളിൽ കുട്ടികളുടേയും മുതിർന്നവരുടേയും പ്രശംസപിടിച്ചുപറ്റി ‘എന്റെ കേരളം’ പരിപാടി മുന്നേറുകയാണ്.    ഇന്ന് 20-11-2022 ഞായറാഴ്ച അഞ്ച് ബ്രാഞ്ചുകളിലാണ് പരിപാടി നടന്നത്.  തൃശ്ശൂർ ഏരിയയിലെ തങ്ങാലൂർ ആശ്രമം ബ്രാഞ്ചിൽ സർവ്വാദരണീയരായ ജനനി ആദിത്യ ജ്ഞാനതപസ്വിനി, ജനനി കല്പന ജ്ഞാനതപസ്വിനി, ആദരണീയ സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി എന്നിവർ എന്റെ കേരളം മത്സരപരിപാടികൾക്ക് നേതൃത്വം നൽകി.

ഛായാചിത്രം, ആഗിംകാഭിനയം, കഥാരചന, കവിത പാരായണം, ഭക്തിഗാനം, കസേരകളി, പ്രശ്നോത്തരി, സ്പീഡ് ടെസ്റ്റ് പ്ലേ എന്നീ വൈവിധ്യമാർന്ന മത്സരയിനങ്ങൾ ജൂനിയർ, കിഡ്സ് വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. രാവിലെ 10:00 മണിക്ക് ആരംഭം കുറിച്ച് ഉച്ചയ്ക്ക് 01:00 മണിക്ക് ഗുരുപാദങ്ങളിൽ സമർപ്പിച്ച മത്സരയിനങ്ങളിൽ കുട്ടികൾ ആവേശഭരിതരും, ഉത്സാഹിതരും ആയതിനാൽ കുട്ടികൾക്ക് പ്രയോജനപ്രദമായ ഇത്തരം പരിപാടികൾ എല്ലാ മാസവും നടത്തുന്നത് അഭികാമ്യം ആയിരിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. ഛായാ ചിത്ര മത്സരത്തിൽ ഒന്നാം സമ്മാനം എസ്.ബി ഗുരുപ്രിയയും രണ്ടാം സമ്മാനം ടി.എസ്. പ്രണവും, മൂന്നാം സമ്മാനം എസ്.ശാന്തി ലാലും കരസ്ഥമാക്കി. ജൂനിയർ ഛായാ ചിത്ര മത്സരത്തിൽ ഒന്നാം സമ്മാനം എസ്. ശാന്തി തീർത്ഥും, രണ്ടാം സമ്മാനം കെ.പി. കരുണയും മൂന്നാം സമ്മാനം നല്ലചിത്തും നേടി. കിഡ്സ് വിഭാഗം സ്പീഡ് ടെസ്റ്റ് പ്ലേ മത്സരത്തിൽ ഒന്നാം സമ്മാനം എസ് .ബി. ഗുരു പ്രിയയും, രണ്ടാം സമ്മാനം ഗുരുകൃപനും , മനുപ്രിയനും പങ്കിട്ടെടുത്തപ്പോൾ മൂന്നാം സമ്മാനം തന്മയയും നേടിയെടുത്തു. ആഗിംകാഭിനയത്തിൽ ഒന്നാം സമ്മാനം ശാന്തിദത്തനും, രണ്ടാം സമ്മാനം , എസ്.ബി. ഗുരുപ്രിയയും, മൂന്നാം സമ്മാനം തന്മയയും സ്വന്തമാക്കി.

കവിത പാരായണത്തിൽ ഒന്നാം സമ്മാനം കരുണയും, രണ്ടാം സമ്മാനം ശാന്തിതീർത്ഥും, മൂന്നാം സമ്മാനം തന്മയയും നേടി. ഒന്നാം സമ്മാനം കരുണയും, രണ്ടാം സമ്മാനം ശാന്തിതീർത്ഥും, ഗുരുവന്ദനനും പങ്കിട്ടെടുത്ത മത്സരമായി പ്രശ്നോത്തരി മത്സരം മാറി.സീനിയർ,ജൂനിയർ വിഭാഗം കസേരകളി മത്സരവും സംഘടിപ്പിച്ചു.ഇതിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം മനു പ്രിയനും, രണ്ടാം സമ്മാനം ഗുരുകൃപനും ലഭിച്ചു.എന്നാൽ ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്നാം സമ്മാനം ഗുരുവന്ദനനും, രണ്ടാം സമ്മാനം നല്ലചിത്തിനും ആയിരുന്നു. ആശ ബിജോയ് ,ശാന്തിഗിരി മാതൃമണ്ഡലം. ശാന്തിഗിരി ഗുരുമഹിമ കോ-ഓർഡിനേറ്റർ(സർവ്വീസസ്)ഉം, കെ.നിർമ്മിതയും , ,സംഘാടനത്തിൽ മുൻനിരയിൽ നിന്നു പ്രവർത്തിച്ചു.

Related Articles

Back to top button