KeralaLatest

സ്റ്റാര്‍ട്ട് അപ്പ് റാങ്കിംഗില്‍ കേരളം ടോപ് പെര്‍ഫോര്‍മര്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സ്റ്റാര്‍ട്ട് അപ്പ് റാങ്കിംഗില്‍ ദേശീയ തലത്തില്‍ കേരളം മുന്നില്‍ . കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കിയ സംസ്ഥാനങ്ങളുടെ സ്റ്റാര്‍ട്ട് അപ്പ് റാങ്കിങ് 2019ല്‍ കേരളത്തെ ടോപ് പെര്‍ഫോര്‍മറായി തെരഞ്ഞെടുത്തു. സ്റ്റാര്‍ട്ട് അപ്പ് സൗഹൃദ അന്തരീക്ഷം ഒരുക്കിയത് ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ വിലയിരുത്തിയാണ് ടോപ് പെര്‍ഫോമര്‍ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏഴ് മേഖലകളില്‍ ആറിലും കേരളം മുന്‍പന്തിയിലുണ്ട്. സ്റ്റാര്‍ട് അപ്പ് സംരംഭകര്‍ക്കുള്ള സാമ്പത്തിക സഹായം, സബ്‌സിഡി, സീഡ് ഫണ്ടിങ്, പ്രീ ഇന്‍ക്യൂബേഷന്‍ പിന്തുണ, വെഞ്ച്വര്‍ ഫണ്ടിങ്‌, വനിതാ സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്കുള്ള പിന്തുണ, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണം, ഹാക്കത്തോണ്‍ സംഘാടനം, എന്നിവ മാതൃകാപരമാണെന്ന് കേന്ദ്രം വിലയിരുത്തുന്നുണ്ട്. സ്റ്റാര്‍ട് അപ്പ് മേഖലയില്‍ കേരളത്തിലുണ്ടായ വളര്‍ച്ചയുടെ സൂചകമാണ് ദേശീയ റാങ്കിംഗ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button