IndiaLatest

ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകൾക്കെതിരെ അന്വേഷണം

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് സിബിഐ. അന്താരാഷ്ട്ര വാതുവെപ്പ് സംഘങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആസ്ഥാനം സിബിഐ സംഘം സന്ദര്‍ശിച്ചിരുന്നു. സംശയനിഴലിലുള്ള ക്ലബുകളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് വിവരം.

സിംഗപ്പുരില്‍ നിന്നുള്ള കുപ്രസിദ്ധ വാതുവെപ്പുകാരന്‍ വില്‍സണ്‍ രാജ് പെരുമാള്‍ ഇന്ത്യന്‍ ക്ലബ്ബുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1995-ല്‍ ആദ്യമായി ഒത്തുകളിക്ക് ജയിലിലായ പെരുമാള്‍ ഫിന്‍ലന്‍ഡ്, ഹംഗറി എന്നിവിടങ്ങളിലെ കേസുകളിലും പ്രതിയാണ്. ഒത്തുകളിയോട് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒട്ടും സഹിഷ്ണുത കാട്ടില്ലെന്ന് എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരന്‍ പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കാന്‍ ആവശ്യപ്പെട്ട് ക്ലബുകള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ഫുട്‌ബോളും ഒത്തുകളിക്കാരും തമ്മില്‍ യാതൊരു ബന്ധമില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.



Related Articles

Back to top button