Uncategorized

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; 62 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

“Manju”

മലപ്പുറം; വാഹനത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടെ മലപ്പുറത്ത് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. 62 കിലോ കഞ്ചാവുമായി പിടിയിലായത് കോട്ടയം സ്വദേശികൾ. കോട്ടയം പൂഞ്ഞാർ സ്വദേശി നടക്കൽ വീട്ടിൽ ജോസി സെബാസ്റ്റ്യൻ, ഇടുക്കി തൊടുപുഴ പള്ളിക്കര വീട്ടിൽ പ്രകാശ് ജോസ് എന്നിവരാണ് പിടിയിലായത്.
ആന്ധ്രപ്രദേശിൽ നിന്നും മലപ്പുറത്തേക്ക് വൻതോതിൽ കഞ്ചാവ് എത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Related Articles

Back to top button