InternationalLatest

ഉക്രൈന് സൈനിക സഹായം നല്‍കും’ : ജോ ബൈഡന്‍

“Manju”

വാഷിങ്ടണ്‍: അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈന്യത്തെ ഉപയോഗിച്ച്‌ ഉക്രൈന്‍ ആക്രമിച്ചു കീഴടക്കാന്‍ ശ്രമിക്കരുതെന്ന് വ്ലാഡിമിര്‍ പുടിന് താക്കീതു നല്‍കി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഉക്രൈനു നേരെ ആക്രമണമുണ്ടായാല്‍ യു.എസ് കൈയുംകെട്ടി നോക്കിയിരിക്കില്ല. റഷ്യക്കെതിരെ സാമ്പത്തിക ഉപരോധമടക്കം പ്രായോഗികമായ എല്ലാ നടപടികളും സ്വീകരിക്കും. അതോടൊപ്പം, ഉക്രൈന് ആവശ്യമുള്ള സൈനിക സഹായം നല്‍കുമെന്നും ബൈഡന്‍ പ്രഖ്യാപിച്ചു.

‘2014-ല്‍, ഞങ്ങള്‍ ചെയ്യാന്‍ മടിച്ചത്, ഇപ്പോള്‍ ചെയ്യാന്‍ ഞങ്ങള്‍ സന്നദ്ധരാണ്’ എന്ന് റഷ്യ ഉക്രൈനില്‍ നിന്നും ക്രിമിയ പിരിച്ചെടുത്ത സംഭവത്തെ ഉദ്ധരിച്ചു കൊണ്ട് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജയ്ക്ക് സള്ളിവന്‍ പ്രസ്താവിച്ചു.

Related Articles

Back to top button