IndiaLatest

പിഎം കിസാന്‍ സമ്മാന്‍ നിധി: പകുതിയിലധികം കര്‍ഷകരും പുറത്ത്‌

“Manju”

 

ന്യൂഡല്‍ഹി : കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച്‌ നടപ്പാക്കിയ പിഎം കിസാന്‍ സമ്മാന്‍ നിധിക്കും അന്ത്യമാകുന്നു.

2019ല്‍ രാജ്യത്താകെ 11.84 കോടി കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിച്ചപ്പോള്‍ ഈ വര്‍ഷം മേയില്‍ വിതരണം ചെയ്ത പതിനൊന്നാം ഗഡുവില്‍ ആനുകൂല്യം ലഭിച്ചത് ആകെ 3.87 കോടി കര്‍ഷകര്‍ക്കുമാത്രം. കേരളത്തില്‍മാത്രം 12.76 ലക്ഷം കര്‍ഷകര്‍ കേന്ദ്രപദ്ധതിയില്‍നിന്ന് പുറത്താക്കപ്പെട്ടു. ഓരോ വര്‍ഷവും 6000 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതാണ് പദ്ധതി. 2000 രൂപവീതം മൂന്ന് ഗഡുക്കളായാണ് നല്‍കുന്നത്. 2019ല്‍ സംസ്ഥാനത്ത് ആദ്യ ഗഡു കൈപ്പറ്റിയത് 36.99 ലക്ഷം പേരായിരുന്നെങ്കില്‍ ഈ വര്‍ഷം കുത്തനെ ഇടിഞ്ഞ് 24.23 ലക്ഷത്തിലെത്തി. ബംഗാളില്‍ ആറാമത്തെ ഗഡുമുതല്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല. അതേസമയം, ഇത്രയും പേര്‍ എങ്ങനെ പുറത്തായെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കാത്തത് വൈകാതെ പദ്ധതിക്ക് പൂട്ടിടുമെന്ന ആശങ്കയ്ക്കും ബലം പകരുന്നു. ഏഴ്, എട്ട്, ഒമ്ബത്, പത്ത് ഗഡുക്കള്‍ യഥാക്രമം 9.30 കോടി, 8.59, 7.66, 6.34 കോടി കര്‍ഷകര്‍ക്ക് മാത്രമാണ് ലഭിച്ചത്.

കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും പദ്ധതി അവസാനിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്നും അഖിലേന്ത്യാ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവ്ളെ പ്രതികരിച്ചു.

 

Related Articles

Back to top button