IndiaLatest

അരുൺ ഗോയല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ

“Manju”

ന്യൂഡൽഹി: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അരുൺ ഗോയൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. 2027 ഡിസംബർ വരെ അദ്ദേഹം പദവിയിൽ തുടരും. ഇന്ന് രാവിലെയാണ് ഗോയൽ ചുമതലയേറ്റതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെ എന്നിവർക്കൊപ്പം അദ്ദേഹം തിരഞ്ഞെടുപ്പ് പാനലിൽ അംഗമായി.

1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അരുൺ ഗോയൽ. ഈ വർഷം മേയിൽ സുശീൽ ചന്ദ്ര വിമരിച്ച ഒഴിവിൽ രാജീവ് മുകാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായതോടെ മൂന്നംഗ പാനലിൽ ഒരംഗത്തിന്റെ ഒഴിവ് നിലനിൽക്കുകയായിരുന്നു. ഈ ഒഴിവിലേക്കാണ് അരുൺ ഗോയലിനെ നിയമിച്ചത്.

Related Articles

Back to top button