KeralaLatest

ലക്കി ബില്‍ ആപ്പിന്റെ ഭാഗ്യവാന് സമ്മാന തുകയെത്തി

“Manju”

കിളിമാനൂര്‍: കാത്തിരിപ്പിന് വിരാമം ഭാഗ്യവാന് സമ്മാന തുക നല്‍കി ധനകാര്യ വകുപ്പ്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ലക്കി ബില്‍ ആപ്പിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് വിജയി സുനില്‍ കുമാറിന്റെ അക്കൗണ്ടിലാണ് കഴിഞ്ഞ ദിവസം സമ്മാന തുക നികുതി എല്ലാം കഴിഞ്ഞ് ഏഴ് ലക്ഷം രൂപ എത്തിയത്.
കിളിമാനൂര്‍ പുതിയകാവ് ചിത്തിരയില്‍ സുനില്‍ കുമാറാണ് സമ്മാനത്തുകയായ പത്ത് ലക്ഷം രൂപയ്ക്ക് വേണ്ടി ജി.എസ്.ടി വകുപ്പിന്റെ ഓഫീസില്‍ കയറിയിറങ്ങിയത്. ഇതിനെ തുടര്‍ന്ന് കേരള കൗമുദി ശനിയാഴ്ച ” ഭാഗ്യം സുനില്‍ കുമാറിനെ തുണച്ചപ്പോള്‍ ഖജനാവ് കാലി” എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ സമ്മാന തുക ലഭിച്ചു.
തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ ടെക്സ്റ്റയില്‍സില്‍ നിന്ന് സുനില്‍ കുമാര്‍ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നു. സെപ്തംബര്‍ ആറിനാണ് പ്രൈസ് അടിച്ചതായി ലക്കി ബില്‍ ആപ്ലിക്കേഷനില്‍ നോട്ടിഫിക്കേഷന്‍ വന്നത്. പിറ്റേ ദിവസത്തെ പത്രങ്ങളില്‍ സര്‍ക്കാര്‍ പരസ്യവും നല്‍കി. എന്നാല്‍ ജി.എസ്.ടി ഓഫീസില്‍ ചെന്നപ്പോള്‍ സാമ്ബത്തിക പ്രതിസന്ധി പറഞ്ഞ് സുനില്‍കുമാറിനെ മടക്കി അയയ്ക്കുകയായിരുന്നു.

Related Articles

Back to top button