KeralaLatest

കൊല്ലത്ത് സൈനികന് നേരെ ആക്രമണം

“Manju”

കൊല്ലം: ജില്ലയില്‍ വീണ്ടും സൈനികന് നേരെ ആക്രമണം. സൈനികനെ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമം.കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന സ്വദേശികളായ മനീഷ്, മഹേഷ്‌ലാല്‍, അനന്തു, ഹരികൃഷ്ണന്‍, അമല്‍രാജ് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണം നടത്താനായി പ്രതികളെത്തിയ ആംബുലന്‍സും രണ്ട് ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. രണ്ട് പേര്‍ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. സൈന്യത്തില്‍ നായിക് ആയി സേവനമനുഷ്ഠിക്കുന്ന ഷിബുവിനെയാണ് പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മനീഷ് മാമച്ചന്‍, മഹേഷ് ലാല്‍ എന്നിവര്‍ കുണ്ടറ, ഇരവിപുരം സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണന്ന് പോലീസ് പറഞ്ഞു. ഇരുവരെയും കാപ്പ ചുമത്തിയുള്ള നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
നാല് വര്‍ഷം മുന്‍പ് നല്ലില ഗബ്രിയേല്‍ പള്ളിയിലെ റാസയ്‌ക്കിടയിലേക്ക് മനീഷ് ബൈക്ക് ഓടിച്ചുകയറ്റിയിരുന്നു. ഇത് ഷിബുവിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ തടയുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധമാണ് ആക്രമണത്തിലേക്ക് വഴിവെച്ചത്. ആക്രമണം തടയാനെത്തിയ സമീപത്തെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ സുമേഷ്, ഡെന്നി എന്നിവര്‍ക്കും പരിക്കേറ്റു.

Related Articles

Back to top button