KeralaLatest

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സ് പ്രവേശനം

“Manju”

സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2022-23 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വഴി ഓൺലൈനായി നവംബർ 22 മുതൽ ഡിസംബർ 9 വരെ അപേക്ഷിക്കാം. ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് അടയ്ക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 200 രൂപയുമാണ്. ഓൺലൈൻ ആപ്ലിക്കേഷൻ ഡിസംബർ 12 ന് മുൻപ് ഫൈനൽ കൺഫർമേഷൻ ചെയ്യണം. സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സും വിജഞാപനവും എൽ.ബി.എസ്സ് സെന്റർ ഡയറക്ടറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 0471-2560363, 364.

Related Articles

Back to top button