IndiaKeralaLatest

ഒക്ടോബറോടെ 5 വാക്‌സിനുകള്‍ കൂടി ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കും

“Manju”

ന്യൂഡെല്‍ഹി:  ഒക്ടോബറോടെ അഞ്ചു വാക്‌സിനുകള്‍ കൂടി ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കുമെന്ന് റിപോര്‍ട്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വാക്സിന്‍ ഡോസുകളുടെ കുറവ് റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍.
വാക്‌സിന്‍ ക്ഷാമം കണക്കിലെടുത്ത് റഷ്യന്‍ വാക്‌സിനായ സ്പുട്‌നികിനും അനുമതി നല്‍കിയേക്കുമെന്നാണ് വിവരം. പത്തു ദിവസത്തിനകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപോര്‍ട്. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്.

‘ഇന്ത്യ ഇപ്പോള്‍ രണ്ടു കോവിഡ് വാക്‌സിനുകളാണ് നിര്‍മിക്കുന്നത് കോവിഷീല്‍ഡും കോവാക്‌സിനും. എന്നാല്‍ ഒക്ടോബറില്‍ അഞ്ച് വാക്‌സിനുകളെ കൂടി പ്രതീക്ഷിക്കാം. സ്പുട്‌നിക് 5, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍, നൊവവാക്‌സ് വാക്‌സിന്‍, സൈഡസ് കാഡില, ഇന്‍ട്രാ നേസല്‍ എന്നിവയ്ക്ക് അനുമതി നല്‍കിയേക്കും. കോവിഡ് വാക്‌സിന് അടിയന്തര അനുമതി നല്‍കുമ്ബോള്‍ സുരക്ഷയും ഫലപ്രാപ്തിയുമാണ് സര്‍ക്കാരിന്റെ ആദ്യ പരിഗണന’ സര്‍ക്കാര്‍ സ്രോതസുകളില്‍ നിന്ന് ലഭിച്ച വിവരമായി എഎന്‍ഐ റിപോര്‍ട് ചെയ്തു.

ഇരുപതോളം വാക്‌സിനുകള്‍ ക്ലിനിക്കല്‍, പ്രീ ക്ലിനിക്കല്‍ ഘട്ടത്തിലാണെന്നും സുപ്ടിനിക് 5ന് ആദ്യഘട്ടത്തില്‍ അംഗീകാരം ലഭിക്കുമെന്നുമാണ് വിവരം. പത്ത് ദിവസത്തിനകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറടറിയുമായി കൈകോര്‍ത്താണ് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മിക്കുന്നത്. 850 മില്യണ്‍ ഡോസ് വാക്‌സിനുകള്‍ നിര്‍മിക്കുന്നതോടെ രാജ്യത്തെ കോവിഡ് പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് വിവരം. കൂടാതെ ഹെട്രോ ബയോഫാര്‍മ, ഗ്ലാന്റ് ഫാര്‍മ, സ്റ്റെലിസ് ബയോഫാര്‍മ, വിക്രോ ബയോടെക് തുടങ്ങിയ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങളുമായി റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍.ഡി.എഫ്.) ധാരണയിലെത്തിയിട്ടുണ്ട്.

ജൂണ്‍ മാസത്തോടെ സ്പുട്‌നിക് വാക്സിന്‍ ഉപയോഗത്തിനായി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍, സിഡസ് കാഡില എന്നിവ ഓഗസ്റ്റിലും സെപ്റ്റംബറോടെ നൊവാക്സും ഒക്ടോബറില്‍ ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന വാക്സിനും ലഭ്യമാകുമെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button