
തിരുവനന്തപുരം : കോവിഡ് മൂലവും മറ്റ് കാരണങ്ങളാലും കുടിശികയായ അളവുതൂക ഉപകരണങ്ങളുടെ മുദ്രവെയ്പ്പിനായി നടപ്പിലാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് മാർച്ച് 31 വരെ നീട്ടി. രാജി ഫീസ് 500 രൂപയായി നിജപ്പെടുത്തി പരമാവധി ക്വാർട്ടറിന്റെ അധികഫീസും മുദ്ര ഫീസും ഈടാക്കിയാണ് അദാലത്തിൽ മുദ്ര ചെയ്തു നൽകുന്നത്. മുദ്രവെയ്പ്പ് കുടിശികയുള്ള വ്യാപാരികൾക്ക് ഈ ആവശ്യത്തിനായി ലീഗൽ മെട്രോളജി ഓഫീസിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.