IndiaLatest

എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ഒഴിവാക്കി

“Manju”

ന്യൂഡല്‍ഹി: വിദേശയാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ എയര്‍ സുവിധ രജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. കൊറോണ കാലത്ത് വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവരുടെ വിവരശേഖരണം നടത്തുന്നതിന് വേണ്ടിയാണ് എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. നിയമം പ്രാബല്യത്തില്‍ വന്നു. വിദേശയാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുന്ന തീരുമാനമാണ് ഇത്.

കൊറോണ കേസുകളില്‍ വലിയ കുറവ് വന്ന സാഹചര്യത്തിലും വാക്‌സിനേഷന്‍ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതിനാലുമാണ് സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ പിന്‍വലിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയാണിത്. കൊറോണ കാലത്ത് യാത്രക്കാരെ ട്രാക്ക് ചെയ്യാനും കൊറോണ വ്യാപനം നിയന്ത്രിക്കാനും എയര്‍ സുവിധ പോര്‍ട്ടല്‍ സഹായകമായിരുന്നു.

Related Articles

Back to top button