IndiaKerala

ഏഴിമല നാവിക അക്കാദമി.. ഏഷ്യയിലെ  ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം

“Manju”

കപ്പലോട്ടത്തിന്റെ ത്രസിപ്പിക്കുന്ന ചരിത്രമുള്ള കണ്ണൂരിൽ ഇന്ത്യൻ നാവിക സേനയ്‌ക്ക് കരുത്തരായ ഓഫീസർമാരെ സൃഷ്ടിക്കുന്ന, രാജ്യത്തിന്റെ അഭിമാനമായ പരിശീലന സ്ഥാപനം. രാജ്യത്തെ നാവികർക്ക് മാത്രമല്ല , മറ്റ് സുഹൃദ് രാജ്യങ്ങളിലെ നാവികർക്കും ഈ അക്കാദമിയിൽ പരിശീലനം നൽകുന്നുണ്ട്. കേരളത്തിന്റെ പ്രതിരോധ ഭൂപടത്തിൽ നിർണായക സ്ഥാനമലങ്കരിക്കുന്ന, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം. ഏഴിമല നാവിക അക്കാദമി..

നീണ്ട്കിടക്കുന്ന തീരമുള്ള രാജ്യമാണ്ഇന്ത്യ, ഇരു തീരങ്ങളിലും നമ്മുടെ ദേശീയ ഔട്ട്‌പോസ്റ്റുകളായി വര്‍ത്തിക്കുന്ന, തന്ത്രപ്രധാനമായ നിരവധി ദ്വീപുകളും നമുക്കുണ്ട്. നമ്മുടെ വ്യാപാര, ഊര്‍ജ്ജ ആവശ്യങ്ങളുടെ ഗണ്യമായൊരു പങ്കും ഈ സമുദ്രങ്ങള്‍ വഴിയാണ് പൂര്‍ത്തീകരിക്കുന്നത്. അതുകൊണ്ടു തന്നെ സമുദ്രങ്ങളുടെയും സമുദ്രതീരത്തെ സാധാരണക്കാരുടെയും സുരക്ഷ നാടിന്റെ സുരക്ഷ തന്നെയാണ്. സമുദ്ര സുരക്ഷയുടെ കാവലാളായി നിലകൊള്ളുകയാണ് ഇന്ത്യൻ നാവികസേന. സ്വാതന്ത്ര്യത്തിനു മുൻപ് നാവികസേന കേഡറ്റുകൾ ബ്രിട്ടനിൽ പോയി പരിശീലനം നേടേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് അത് നാഷണൽ ഡിഫൻസ് അക്കാഡമി വഴി നിർവ്വഹിച്ചു പോന്നു.

സുശക്തമായ നാവികസേന എന്ന ലക്ഷ്യം സാദ്ധ്യമാക്കണമെങ്കിൽ കഴിവുറ്റ പരിശീലന കേന്ദ്രം ആവശ്യമാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരിലെ ഏഴിമലയിൽ നാവികസേന അക്കാഡമി ആരംഭിക്കുന്നത്. 2009 ലാണ് അക്കാദമി രാജ്യത്തിന് സമർപ്പിച്ചത്. ഇന്ത്യൻ നാവികർക്ക് പുറമേ മറ്റ് രാജ്യങ്ങളിലെ നാവികർക്കും ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം നൽകുന്നുണ്ട്. ഇന്ത്യയുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങളിലെ നാവികർക്ക് മാത്രമാണ് പരിശീലനം നൽകുക. മൗറീഷ്യസ്, ടാൻസാനിയ, മാലിദ്വീപ്, ബെനിൻ, മ്യാൻമർ, വിയറ്റ്‌നാം, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സൈനികർ ഏഴിമല നാവിക അക്കാദമിയിലെത്തുകയും വിവിധ ക്യാമ്പുകളുടെ ഭാഗമായി പരിശീലനം പൂർത്തിയാക്കുകയും ചെയ്തു. മാനസികമായും ശാരീരികമായും കൂടുതൽ ശക്തിയാർജിച്ച സൈനികരായി മാറ്റിയെടുക്കുകയാണ് അക്കാദമിയിലെ അതികഠിനമായ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

തീർത്തും കഠിനമായ മാനസിക സമ്മർദ്ദങ്ങളിലൂടെ പരിശീലനാർത്ഥികളെ കടത്തിവിട്ട് സൈനികർക്കാവശ്യമായ നേതൃത്വ മനോഭാവവും ഐകമത്യം മഹാബലമെന്ന ഗുണപാഠവും വളർത്തുകയെന്നതാണ് ക്യാമ്പുകളിലൂടെ ലക്ഷ്യമിടുന്നത്.. വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന സൈനികർക്ക് ചതുർദിന ക്യാമ്പിന് ഒടുവിൽ അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നൽകി ആദരിക്കുകയും ചെയ്യുന്നു. നിലവിൽ 30 അന്താരാഷ്‌ട്ര നാവിക സൈനികർ ഏഴിമലയിൽ പരിശീലനാർത്ഥികളായുണ്ട്.. സമുദ്ര-മന്ഥൻ, വരുണ എന്നീ ക്യാമ്പുകളാണ് ഇവർക്കായി ഒരുക്കിയിരിക്കുന്നത്.. പരിശീലനാർത്ഥികളുടെ ശാരീരികവും മാനസികവുമായ സഹിഷ്ണുതയെ ചില പരിധികൾക്കുള്ളിൽ നിർത്തി പരീക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെ രൂപപ്പെടുത്തിയ ക്യാമ്പാണ് സമുദ്ര-മന്ഥൻ. വരുണ എന്ന ക്യാമ്പിലാകട്ടെ പരിശീലനാർത്ഥികൾക്കിടയിൽ കപ്പൽ യാത്രയിലെ വൈദഗ്ധ്യം, സൗഹൃദ മൂല്യങ്ങൾ, മത്സരമനോഭാവം, ടീം ബിൽഡിംഗ് എന്നീ കാര്യങ്ങൾ പരിശോധിക്കുന്നു.

2,452 ഏക്കറോളം വിസ്തൃതിയിലാണ് അക്കാദമി സ്ഥിതി ചെയ്യുന്നത് . ഒരു സേനാവിഭാഗത്തിന്റെ സേവന മികവിന് രാഷ്‌ട്രപതി നൽകുന്ന പരമോന്നത ബഹുമതിയായ ‘പ്രസിഡന്റ് കളർ’ ലഭിച്ചതും ഏഴിമല നാവിക അക്കാദമിക്കാണ്. പ്രതിരോധ മേഖലയിൽ സമുദ്രങ്ങൾ നിർണായകമായതോടെ കരുത്തുറ്റ നാവിക സേനയും പരിശീലനം സിദ്ധിച്ച നാവികരും ഏറെ പ്രാധാന്യമുള്ളതാണ്. ഏഴിമല നാവിക അക്കാദമി സുപ്രധാനമാകുന്നതും അതുകൊണ്ടു തന്നെ

Related Articles

Back to top button