KeralaLatest

‘മണവാളൻ റിയാസ്’ പോലീസ് പിടിയിൽ

“Manju”

പെരിന്തൽമണ്ണ• വിവാഹാലോചന നടത്തി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് മുങ്ങുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മേലാറ്റൂർ എടപ്പറ്റ തോട്ടുകുഴി കുന്നുമ്മൽ മുഹമ്മദ് റിയാസ് എന്ന മണവാളൻ റിയാസ്(38) ആണ് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. പാവപ്പെട്ട കുടുംബങ്ങളിൽനിന്ന് ജോലിക്ക് പോകുന്ന പെൺകുട്ടികളുടെ വീടുകളിൽ ചെന്ന് വിവാഹ ആലോചന നടത്തി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചശേഷം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് മുങ്ങുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ ലഭിക്കുന്ന പണം കൊണ്ട് മേലാറ്റൂരിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ആർഭാട ജീവിതം നയിക്കുകയായിരുന്നു.

അരക്കുപറമ്പ്, കുന്നപ്പള്ളി സ്വദേശിനികളായ 2 പെൺകുട്ടികളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മറ്റ് സ്ഥലങ്ങളിലും പ്രതി സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പ്രതി വിൽപന നടത്തിയ 7 പവന്റെ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ കോടതി പ്രതിയെ റിമാൻഡ് ചെയ്‌തു. എഎസ്‌പി എം.ഹേമലതയുടെ നേതൃത്വത്തിൽ സിഐ സി.കെ.നാസർ, എസ്‌ഐമാരായ ഒ.രമാദേവി, സലീം, ഷാജി, സിപിഒമാരായ സജീർ, കബീർ, മിഥുൻ, പ്രഭുൽ, ദിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

Related Articles

Back to top button