LatestThiruvananthapuram

തളിരുകള്‍ക്ക് കുളിര്‍മ്മയായി കൊല്ലത്ത് ഗുരുകാന്തി ‘എന്റെ കേരളം’

“Manju”


കൊല്ലം:  ശാന്തിഗിരി ഗുരുകാന്തി കുട്ടികള്‍ക്കായി കൊല്ലത്ത് സംഘടിപ്പിച്ച എന്റെ കേരളം മത്സരങ്ങള്‍ പിഞ്ചു ഹൃയങ്ങളില്‍ കുളിര്‍മഴയായി പെയ്തിറങ്ങി.  ഞായറാഴ്ച (20-11-2022) രാവിലെ 11.00 മണിക്ക്  ശാന്തിഗിരി ആശ്രമം പോളയത്തോട് ബ്രാഞ്ചിൽ സംഘടിപ്പിച്ച “എന്റെ കേരളം” പരിപാടി കൊല്ലം ഏരിയ ഇൻചാര്‍ജ് സ്വാമി ജ്യോതി ചന്ദ്രൻ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ചു. വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. 3 മുതൽ 5 വയസ്സ് വരെയും, 6 മുതൽ 8 വയസ്സ് വരെയും, 9 മുതൽ 12 വയസ്സ് വരെയും  കുട്ടികളെ മൂന്നായി തരംതിരിച്ചാണ് മത്സരങ്ങള്‍ നടന്നത്.

ക്വിസ് മത്സരം, കസേരകളി, ബലൂൺ ചവിട്ടി പൊട്ടിക്കൽ, പെൻസിൽ ഡ്രോയിങ്, ഗുരുഭക്തി ഗാനങ്ങൾ, ലളിത ഗാനങ്ങൾ, എന്നീ മത്സരയിനങ്ങൾ നടത്തി. ശാന്തിഗിരി ആശ്രമം അഡ്വൈസറി (ഹെല്‍ത്ത്കെയര്‍) പേട്രണ്‍മാരായ ഡോ. കെ. എൻ. ശ്യാം പ്രസാദ് , ഡോ. എസ്. എസ്. ഉണ്ണി,  പേട്രണ്‍ (ലാ) മുരളി ശ്രീധർ, പേട്രണ്‍ (ഫിനാന്‍സ്) ഡി. സുരേഷ് ബാബു. മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജി. പി. വത്സ എന്നിവർ പങ്കെടുത്തു. ഡോ. എസ്. എസ്. ഉണ്ണി,  മുരളി ശ്രീധർ, ഡി. സുരേഷ് ബാബു, ഡോ. സിന്ധു എ. ആർ. എന്നിവർ ക്വിസ് മത്സരങ്ങൾക്ക് നേതൃത്വം നൽകി.

പെൻസിൽ ഡ്രോയിങ് മത്സരത്തിലെ സമ്മാനനില :
ഒന്നാം സമ്മാനം:എസ്സ്.ചന്ദ്രജിത്ത്, രണ്ടാം സമ്മാനം : യു.കീർത്തന, മൂന്നാം സമ്മാനം : ആർ.തീർത്ഥ എന്നിവര്‍ സ്വന്തമാക്കി.  ഗുരുചിന്തനയ്ക്ക് പ്രോത്സാഹന സമ്മാന ലഭിച്ചു.
ചന്ദ്രജിത്തിന് പെൻസിൽ ഡ്രോയിങ്ങിനു പ്രത്യേക അഭിനന്ദനം ലഭിച്ചു.
ഭാരതാംബയുടെ വേഷമണിഞ്ഞ എസ്.അഞ്ജലി, എസ്.അനന്യ എന്നിവർ മത്സരവേദിയിലെ വേറിട്ട കാഴ്ചയായി.
കർണ്ണപുടങ്ങൾക്കു ഇമ്പമേകുന്നതായിരുന്നു അമൃത ആലപിച്ച കേരളത്തെ കുറിച്ചുള്ള ലളിത ഗാനം. ഇരട്ടസഹോദരങ്ങളായ ഗുരുമിത്രനും, ഗുരുപ്രിയയും, ഗുരുഭക്തി ഗാനങ്ങൾ ആലപിച്ചു. ഗുരുചിന്തന, ഋഷിദത്ത്, നിശ്ചിത, ഭക്തപ്രിയ എന്നിവർ ഗാനങ്ങൾ ആലപിച്ചു. തീർത്ഥ കേരളത്തെകുറിച്ച് ഒരു പ്രസംഗം നടത്തി. ഗുരുനന്ദനും, ഋഷിദത്തും കഥ പറയൽ മത്സരത്തിൽ മികവു പുലർത്തി. ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം ശാന്തിപ്രിയയും, രണ്ടാംസ്ഥാനം ശാന്തിപ്രിയനും നേടി. ദ്വിതീയ വിഭാഗത്തിൽ ഋഷിദത്ത് ഒന്നാംസ്ഥാനത്തിനും, ഗുരുപ്രിയ രണ്ടാംസ്ഥാനത്തിനും അർഹരായി. തൃതീയ വിഭാഗത്തിൽ വസുദേവിന് ഒന്നാംസ്ഥാനവും, ചന്ദ്രജിത്തിന് രണ്ടാംസ്ഥാനവും ലഭിച്ചു.ഇനിയും ഇതുപോലെയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് പൊതുവിൽ അഭിപ്രായം ഉണ്ടായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ആദരണീയ സ്വാമി ജ്യോതി ചന്ദ്രൻ ജ്ഞാന തപസ്വി സമ്മാനങ്ങൾ വിതരണം ചെയ്തു.

ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ മാനേജര്‍ രഞ്ജിത്ത് ജി. എസ്., ശാന്തിഗിരി ആശ്രമം പോളയത്തോട് ബ്രാഞ്ച് കോര്‍ഡിനേഷൻ കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ പ്രദീപ് എം. ശങ്കർ,  ശാന്തിഗിരി മാതൃമണ്ഡലം കൊല്ലം ഏരിയ കമ്മിറ്റി കൺവീനർ (അഡ്മിനിസ്ട്രേഷൻ) ഷീല അജിത് ബി,  ശാന്തിഗിരി ശാന്തിമഹിമ ഗവേർണിംഗ് കമ്മിറ്റി അസിസ്റ്റൻറ് കൺവീനർ രജിത്ത് ജി. എന്നിവർ സംഘാടകനിരയിൽ പ്രവർത്തിച്ചു. വൈകുന്നേരം 5.30 ന് “എന്റെ കേരളം” മത്സരയിനങ്ങൾ ഗുരുപാദങ്ങളിൽ സമർപ്പിച്ചു.

Related Articles

Check Also
Close
Back to top button