KeralaLatest

വിദ്യാഭവന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രിന്‍സപ്പലായി ചുമതലയേറ്റ ദീപ എസ്.എസ്. ന് ആദരവ് നല്‍കി വിശ്വസംസ്കൃതി കലാരംഗം

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയി ചുമതലയേറ്റ ശാന്തിഗിരി വിശ്വസംസ്കൃതികലാരംഗം ഗവേണിങ് കമ്മിറ്റി അസിസ്റ്റന്റ് ജനറല്‍ കൺവീനര്‍ ദീപ എസ്. എസ്. നെ ആദരിച്ചു. ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം ഗവണിങ് കമ്മിറ്റിയും ഏരിയ കമ്മിറ്റിയും ചേർന്നാണ് സ്നേഹാദരവ് സംഘടിപ്പിച്ചത്. ശാന്തിഗിരി വിദ്യാഭവനിലെ പ്രഥമ വിദ്യാര്‍ത്ഥിയായി പഠനം ആരംഭിച്ച് അവിടെ തന്നെ അധ്യാപികയായി പ്രവര്‍ത്തിച്ച് അനുഭവ സമ്പത്ത് നേടി ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സപ്പലായി ദീപ എസ്. എസ്. ചുമതലയേല്‍ക്കുകയായിരുന്നു.

ചരിത്ര പ്രാധാന്യമുള്ള നേട്ടം കൈവരിച്ചതിനാലാണ് ഈ ആദരവ് നൽകുന്നതെന്ന് ചടങ്ങില്‍ മഹനീയ സാന്നിദ്ധ്യം വഹിച്ച ശാന്തിഗിരി വിശ്വ സംസ്കൃതി കലാരംഗം ഹെഡ് സ്വാമി ജനസമ്മതന്‍ ജ്ഞാന തപസ്വി പറഞ്ഞു. ഗവേണിംഗ് കമ്മിറ്റി ഡെപ്യൂട്ടി കണ്‍വീനര്‍ ഇന്ദു ഗോപൻ സ്വാഗതം ആശംസിച്ച യോഗത്തില്‍ ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ രഞ്ജിത വി, കണ്‍വീനര്‍മാരായ ജയകുമാർ എസ് പി, രഞ്ജിനി സഞ്ജയ്, ഡെപ്യൂട്ടി കണ്‍വീനര്‍ ബിന്ദു സുനിൽ, എന്നിവർ ആശംസകൾ നേര്‍ന്നു. കലാരംഗത്തിലെ കലാകാരന്മാരുടെ കലാപരിപാടികളും ലഘുഭക്ഷണവും ഒരുക്കിയിരുന്ന ചടങ്ങിൽ ഷീബ വിജയൻ കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Back to top button