Kerala

കേരളത്തിന്റെ ഓക്സിജൻ വിഹിതം ഉയർത്തി

“Manju”

തിരുവനന്തപുരം : കേരളത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്. കേരളത്തിന്റെ ഓക്സിജൻ വിഹിതം ഉയർത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തറവിറക്കി. കൂടുതൽ ഓക്സിജൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് നടപടി.

14, 15 തീയതികളിൽ കേരളത്തിൽ ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് അടിയന്തരമായി 300 മെട്രിക്ക് ടൺ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമാണി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കാറ്റും മഴയും ഓക്സിജൻ പ്ലാന്റുകളിലേക്കും ഫില്ലിംഗ് സ്റ്റേഷനുകളിലേക്കുമുള്ള വൈദ്യുതിവിതരണം തടസ്സപ്പെടുത്താൻ ഇടയുണ്ട്. ഓക്സിജൻ വിതരണത്തിന് ഭംഗമുണ്ടാക്കാവുന്ന നിലയിൽ റോഡ് ഗതാഗതവും തടസ്സപ്പെടാനിടയുണ്ട്. ഈ സാഹചര്യം പരിഗണിച്ച് ഉടൻ 300 മെട്രിക്ക് ടൺ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കണമെന്നാണ് ആവശ്യം.

പ്രതിദിന ഓക്സിജൻ വിഹിതം 450 ടൺ ആയി ഉയർത്തണമെന്നും മുഖ്യമന്ത്രി ആഭ്യർഥിച്ചു. കേരളത്തിലെ ആശുപത്രികളിൽ ഇപ്പോഴുള്ള ഓക്സിജൻ സ്റ്റോക്ക് 24 മണിക്കൂർ നേരത്തേക്കുപോലും തികയില്ല. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചതിന് പിന്നാലെ തന്നെ കേരളത്തിന് കൂടുതൽ ഓക്സിജൻ വിഹിതം അനുവദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ബെല്ലാരിയിലെ സ്വകാര്യ കമ്പിനിയിൽ നിന്നും 25 മെട്രിക്ക് ടൺ ഓക്സിജനും ജംഷദ്പൂരിലെ മറ്റൊരു കബിനിയിൽ നിന്ന് 30 മെട്രിക്ക് ടണ്ണും , സ്റ്റീൽ അതോറിട്ടി ഓഫ് ഇന്ത്യയുടെ റോർക്കല പ്ലാന്റിൽ നിന്നും 50 മെട്രിക്ക് ടണ്ണും , ബർണപൂർ പ്പന്റിൽ നിന്നും 100 മെട്രിക്ക് ടൺ ഓക്സിജനും ഉടൻ ലഭ്യമാകും.

ഇതിന് പുറമേ കഞ്ചിക്കോടുള്ള സ്വകാര്യ കമ്പിനിയിലെ കേന്ദ്ര വിഹിതത്തിൽ നിന്നും 30 മെട്രിക്ക് ടൺ ഓക്സിജനും ലഭ്യമാക്കാനാണ് നിർദേശം ഇതോടെ 358 മെട്രിക്ക് ടൺ ഓക്സിജൻ കേരളത്തിന് ഉടൻ ലഭിക്കും. 223 മെട്രിക്ക് ടൺ ഓക്സിജൻ നൽകിയ സ്ഥാനത്ത് ഇനി മുതൽ 358 മെട്രിക്ക് ടൺ ഓക്സിജനാകും കേരളത്തിന് ലഭ്യമാകുന്നത്.

Related Articles

Back to top button