Uncategorized

നിറവായി ‘എന്റെ കേരളം’ തെയ്യാലയിലും

“Manju”

തെയ്യാല (മലപ്പുറം) : ശാന്തിഗിരി ഗുരുകാന്തിയുടെ ആഭിമുഖ്യത്തിൽ “എന്റെ കേരളം” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഞായറാഴ്ച (20-11/-2022 )രാവിലെ 9 മുതൽ വൈകിട്ട് ആറുമണിവരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ശാന്തിഗിരി ആശ്രമം മലപ്പുറം തെയ്യാല ബ്രാഞ്ച് ഇൻചാർജ് ആദരണീയ സ്വാമി ജനപുഷ്പൻ ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു.
പ്രഥമ, ദ്വിതീയ, തൃതീയ എന്ന മൂന്നു വിഭാഗമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. പ്രഥമ വിഭാഗത്തിൽ മൂന്നു മുതൽ 6 വയസ്സുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിയും.ദ്വിതീയ വിഭാഗത്തിൽ ഏഴു മുതൽ 10 വയസ്സുവരെ ഉള്ള കുട്ടികളെ ഉൾപ്പെടുത്തിയും .തൃതീയ വിഭാഗത്തിൽ 11 മുതൽ 13 വയസ്സുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിയും ആണ് മത്സരയിനങ്ങൾ നടത്തിയത്.

മത്സരയിനങ്ങൾ : ഗുരുവന്ദനം ആലാപനം, കവിത ആലാപനം, കവിതാരചന, ഉപന്യാസം, പ്രസംഗമത്സരം,
പ്രശ്നോത്തരി, ചിത്രരചന, വടംവലി എന്നീ മത്സരങ്ങൾ ഓരോ വിഭാഗത്തിലും സംഘടിപ്പിക്കുകയും ഒന്ന് രണ്ട് എന്നീ സ്ഥാനങ്ങൾക്ക് അർഹരായവർക്ക് സമ്മാനം നൽകുകയും ചെയ്തു.കൂടാതെ എല്ലാ മത്സര ഇനങ്ങളിലും പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനവും നൽകി. വളരെ ഉത്സാഹത്തോടെയും ഊർജ്ജസ്വലതയോടും കൂടി എല്ലാ കുട്ടികളും വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തു. കൂടാതെ കുട്ടികളുടെ കലാപരിപാടിയിൽ ഗുരുചന്ദ്രികയുടെ ഡാൻസും സൽപ്രിയൻ , സത്യജിത്ത് ,ഋഷിദത്ത് എന്നിവരുടെ പാട്ടുകളും പ്രോഗ്രാമിന് ഏറെ മാറ്റുകൂട്ടി .

മത്സരയിനങ്ങൾ : ഗുരുവന്ദനം ആലാപനം, ഒന്നാം സ്ഥാനം: ഗുരുചന്ദ്രിക എ .വി
രണ്ടാം സ്ഥാനം: ഗുരുദത്തൻ .എം, കവിത ആലാപനം.  ഒന്നാം സ്ഥാനം: ശിവന്യ അനിൽകുമാർ
രണ്ടാം സ്ഥാനം: ഗുരുചന്ദ്രിക എ .വി . കവിത രചന , ഒന്നാം സ്ഥാനം: മിത്രാത്മജൻ
രണ്ടാം സ്ഥാനം: ഗുരുദത്തൻ .എം , ഉപന്യാസം ഒന്നാം സ്ഥാനം: മഹിമ .പി  രണ്ടാം സ്ഥാനം: മഹാഉജ്ജസ് .പി
പ്രസംഗമത്സരം- ഒന്നാം സ്ഥാനം: ശിവന്യ അനിൽകുമാർ., രണ്ടാം സ്ഥാനം: ഋഷിദത്ത്
രണ്ടാം വിഭാഗം: ഒന്നാം സ്ഥാനം: ഗുരുദത്തൻ .എം, രണ്ടാം സ്ഥാനം: അമൃത
മൂന്നാം വിഭാഗം: ഒന്നാം സ്ഥാനം: അരുണ പ്രേംജിത്ത്, രണ്ടാം സ്ഥാനം: പൂജ .പി
പ്രശ്നോത്തരി- ഒന്നാം വിഭാഗം: ഒന്നാം സ്ഥാനം: ശിവന്യ അനിൽകുമാർ, രണ്ടാം സ്ഥാനം: ഗുരുചന്ദ്രിക എ .വി
രണ്ടാം വിഭാഗം: ഒന്നാം സ്ഥാനം: ഗുരുദത്തൻ .എം, രണ്ടാം സ്ഥാനം: അമൃത
മൂന്നാം വിഭാഗം: ഒന്നാം സ്ഥാനം:അരുണ പ്രേംജിത്ത്, രണ്ടാം സ്ഥാനം:മഹാഉജ്ജസ് .പി
ചിത്രരചന
ഒന്നാം വിഭാഗം: ഒന്നാം സ്ഥാനം:ഋഷിദത്ത്, രണ്ടാം സ്ഥാനം:ഗുരുചന്ദ്രിക എ .വി
രണ്ടാം വിഭാഗം: ഒന്നാം സ്ഥാനം: മിത്രാത്മജൻ, രണ്ടാം സ്ഥാനം: അമൃത
മൂന്നാം വിഭാഗം: ഒന്നാം സ്ഥാനം:അരുണ പ്രേംജിത്ത്, രണ്ടാം സ്ഥാനം:വിശാൽ .പി

എല്ലാ കുട്ടികളും വിവിധ മത്സരയിനങ്ങളിൽ മികച്ച രീതിയിൽ തന്നെ പങ്കെടുക്കുകയും. പ്രസംഗമത്സരത്തിലും ഉപന്യാസ മത്സരത്തിലും ഏറ്റവും നല്ല രീതിയിൽ കുട്ടികൾ കാഴ്ചവച്ചു. ഏറ്റവും മികച്ച കുട്ടിയായി മഹാഉജ്ജസ്സിനെ തിരഞ്ഞെടുത്തു. എല്ലാ ആഴ്ചകളിലും ഗുരുകാന്തി കുട്ടികൾക്കായി വിവിധതരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് ഏറെ അഭികാമ്യമായിരിക്കുമെന്ന് അഭിപ്രായമുണ്ടായി. തുടർന്ന് എല്ലാ കുട്ടികൾക്കും ആദരണീയ സ്വാമി ജനപുഷ്പൻ ജ്ഞാന തപസ്വി സമ്മാനങ്ങൾ വിതരണം ചെയ്തു.

ശാന്തിഗിരി മാത്രമണ്ഡലം ഗവേർണിംഗ് കമ്മിറ്റി മെമ്പര്‍ ലേഖ.ഇ.കെ., ശാന്തിഗിരി ഗുരുമഹിമ മലപ്പുറം ഏരിയ കോഡിനേറ്റർ അഡ്മിനിസ്ട്രേഷൻ കുമാരി ആശ ദാസ്. ടി., ശാന്തിഗിരി മാത്രമണ്ഡലം മലപ്പുറം ഏരിയ കാർഡിനേറ്റർ പബ്ലിക് റിലേഷൻ അമൃത എന്നിവർ സംഘാടകനിരയിൽ പ്രവർത്തിച്ചു .വൈകുന്നേരം 6 മണിയോട് കൂടി “എന്റെ കേരളം” പരിപാടി ഗുരുതൃപ്പാദങ്ങളിൽ സമർപ്പിച്ചു .

Related Articles

Check Also
Close
  • ….
Back to top button