Uncategorized

മലയാളിയായ ഡോ. സി വി ആനന്ദബോസ് ബംഗാൾ ഗവര്‍ണറായി ചുമതലയേറ്റു

“Manju”

കൊല്‍ക്കത്ത : ബംഗാള്‍ ഗവ‍ര്‍ണര്‍ ആയി മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. സി വി ആനന്ദബോസ് സത്യപ്രതി‍ജ്ഞ ചെയ്ത് ചുമതലയേറ്റു. മുന്‍ ഗവര്‍ണ്ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സിവി ആനന്ദ ബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ദിവസങ്ങള്‍ക്ക് മുമ്പാണ് രാഷ്ട്രപതി നിയമിച്ചത്. പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ഡോ. സി വി ആനന്ദ ബോസിനെ ഗവര്‍ണറായി നിയമിച്ചത്.

മണിപ്പൂര്‍ ഗവര്‍ണര്‍ എല്‍ ഗണേശനാണ് നിലവില്‍ ബംഗാള്‍ ഗവര്‍ണറുടെ അധിക ചുമതല. ആനന്ദ ബോസിനെ മുഴുവന്‍ സമയ ഗവര്‍ണറായി നിയമിക്കുന്നതായി രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

 

Related Articles

Back to top button