IndiaKeralaLatest

ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയതിനെ കുറിച്ച്‌ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുമുഖങ്ങളെ കൊണ്ടു വരികയായിരുന്നു പാര്‍ട്ടി തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ക്കും ഇളവ് വേണ്ടെന്ന തീരുമാനമാണ് പാര്‍ട്ടി സ്വീകരിച്ചത്. ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാനാവില്ല. അതുകൊണ്ടാണ് കെ കെ ശൈലജെ മാറ്റിയത്. വിമര്‍ശനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പില്‍ തുടര്‍ന്നും മികവോടെ കാര്യങ്ങള്‍ നടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button