Uncategorized

ആമസോണ്‍ ഇന്ത്യയ്ക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സമന്‍സ്

“Manju”

ബെംഗളൂരു: ജീവനക്കാരുടെ നിര്‍ബന്ധിത പിരിച്ച്‌ വിടലുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രാലയം ആമസോണ്‍ ഇന്ത്യയ്ക്ക് സമന്‍സ് അയച്ചു. ബെംഗളൂരുവിലെ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്.

ആമസോണ്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച്‌ എംപ്ലോയീസ് യൂണിയന്‍ നാസന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (എന്‍ഐടിഇഎസ്) നല്‍കിയ പരാതിയെ തുടര്‍ന്നാണ് തൊഴില്‍ മന്ത്രാലയം ആമസോണിന് സമന്‍സ് അയച്ചത്. ആമസോണ്‍ ജീവനക്കാരെ കമ്പനിയില്‍ നിന്ന് നിര്‍ബന്ധിച്ച്‌ നീക്കിയതായി കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന് അയച്ച കത്തില്‍ എന്‍..ടി..എസ് അറിയിച്ചു.

നവംബര്‍ 30 നകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പിരിച്ച്‌ വിടുന്ന ജീവനക്കാര്‍ക്ക് മെയില്‍ അയച്ചതായി എന്‍..ടി..എസ് അറിയിച്ചു. ഇത് മൂലം പലരുടെയും ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടതായും എന്‍..ടി..എസ് ചൂണ്ടിക്കാട്ടുന്നു. വ്യാവസായ തര്‍ക്ക നിയമപ്രകാരം, സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു തൊഴിലുടമയ്ക്ക് ജീവനക്കാരെ പിരിച്ച്‌ വിടാന്‍ കഴിയില്ലെന്നും എന്‍..ടി..എസ് വാദിക്കുന്നു.

Related Articles

Back to top button