Uncategorized

ജെസിഐ ഇന്ത്യന്‍ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്ണ്‍’ പുരസ്‌കാരം ബേസില്‍ ജോസ്ഫിന്

“Manju”

ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സണ്‍ അവാര്‍ഡ് സ്വന്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. അമിതാഭ് ബച്ചന്‍, കപില്‍ ദേവ്, സച്ചിന്‍, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തര്‍ കരസ്ഥമാക്കിയ അവാര്‍ഡ് ആണ് ബേസില്‍ ജോസഫ് സ്വന്തമാക്കിയിരിക്കുന്നത്.

അഭിനേതാവ്, സംവിധായകന്‍ എന്നീ നിലകളില്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ യുവ കലാകാരനുള്ള ജെസിഐ ഇന്ത്യയുടെ അംഗീകാരം ആണ് ഈ പുരസ്‌കാരം. ഡിസംബര്‍ 27നു NATCON ഉദ്ഘാടന വേദിയില്‍ മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ നടന് അവാര്‍ഡ് സമ്മാനിക്കും.

മലയാള സിനിമയിലെ മുന്‍നിര യുവ സംവിധായകരില്‍ ഒരാളാണ് ബേസില്‍ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസില്‍, നടനായും വെള്ളിത്തിരയില്‍ തിളങ്ങി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാന്‍ ബേസിലിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സണ്‍ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബേസില്‍.

Related Articles

Back to top button