KeralaLatest

ബിഗ് ബോസ് മൂന്നാം സീസണ്‍ ഉടന്‍

“Manju”

ബിഗ് ബോസ് മലയാളം സീസണ്‍ 3 വരുന്നു ! | FilmiBeat Malayalam - YouTube

ശ്രീജ.എസ്

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ ആരംഭിക്കാനുള്ള ഒരുക്കത്തില്‍. ഫെബ്രുവരിയില്‍ ബിഗ് ബോസ് 3 ആരംഭിക്കുമെന്നാണ് സൂചന. സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 വേദിയില്‍ വെച്ചാണ് ബിഗ് ബോസ് സീസണ്‍ 3ന്റെ പ്രഖ്യാപനം നടന്നത്. നടന്‍ ടൊവിനോ തോമസാണ് സീസണ്‍ 3യുടെ ലോഗോ പുറത്തിറക്കിയത്.

മൂന്നാം സീസണ്‍ ഉടന്‍ എത്തുമെന്ന് സ്റ്റാര്‍ സിങ്ങറിനിടെ അവതാരിക ജുവല്‍ മേരിയും വേദിയില്‍ വെച്ച്‌ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായ ആര്യയും ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മൂന്നാംസീസണിന്റെ ലോഗോ പ്രകാശന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നാം സീസണ്‍ പ്രഖ്യാപിച്ചതോടെ ആരാധകരും വന്‍ ആവേശത്തിലാണ്.

ആദ്യ രണ്ട് സീസണുകളും അവതരിപ്പിച്ച മോഹന്‍ലാല്‍ തന്നെയായിരിക്കും മൂന്നാം സീസണിലും അവതാരകനെന്നാണ് സൂചന. ബിഗ് ബോസ് സീസണ്‍ 2 കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്ക് വെച്ച്‌ അവസാനിപ്പിച്ചിരുന്നു. 75ാം ദിവസമാണ് ഷോ അവസാനിപ്പിക്കുന്നതായി മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസിലെത്തി മല്‍സരാര്‍ത്ഥികളെ അറിയിച്ചത്.

Related Articles

Back to top button