IndiaLatest

ഉഷ്ണതരം​ഗത്തെ നേരിടാന്‍ നിര്‍ദ്ദേശങ്ങളുമായി വിദ്യാഭ്യാസവകുപ്പ്

“Manju”

രാജ്യത്തിന്റെ പല ഭാ​ഗങ്ങളും ഉഷ്ണതരം​ഗ ഭീഷണിയിലാണ് ഇപ്പോള്‍. ഈ സാഹചര്യത്തെ നേരിടാന്‍ സ്കൂളുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രാലയം . ചൂട് ക്രമാതീതമായി ഉയരുന്നത് വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്കൂളുകള്‍ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യം പരി​ഗണിച്ച്‌ സ്കൂള്‍ സമയം കുറയ്ക്കുക, വിശ്രമിക്കാന്‍ സമയം അനുവദിക്കുക, ടൈ ഒഴിവാക്കുക തുടങ്ങി വിവിധ തരത്തിലുള്ള ഇളവുകള്‍ സ്കൂളുകള്‍ അനുവദിക്കണം എന്നാണ് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Related Articles

Back to top button