Uncategorized

ടെലികോം കമ്പനികള്‍ താരിഫ് വര്‍ധിപ്പിക്കുന്നു

“Manju”

ടെലികോം കമ്പനികള്‍ താരിഫ് വര്‍ധിപ്പിക്കാനൊരുങ്ങി. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ ആണ് താരിഫ് വര്‍ധനയ്ക്ക് തുടക്കമിട്ടത്. ഇതോടെ എയര്‍ടെലിന്റെ ചുവടുപിടിച്ച്‌ മറ്റ് ടെലികോം കമ്പനികളും താരിഫ് വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാന, ഒഡീഷ സര്‍ക്കിളുകളിലാണ് എയര്‍ടെല്‍ താരിഫ് വര്‍ധിപ്പിച്ചത്. 57 ശതമാനമാണ് വര്‍ധന. 28 ദിവസത്തെ കാലാവധിയുള്ള ഏറ്റവും കുറഞ്ഞ റീചാര്‍ജ് പ്ലാന്‍ 99 രൂപയില്‍ നിന്ന് 155 രൂപ ആയി വര്‍ധിച്ചു. 99 രൂപ ടോക്ക് ടൈമും 200 എംബി 4ജി ഡേറ്റയും ലഭിക്കുന്ന പ്ലാന്‍ ആയിരുന്നു ഇത്. ഇത്തരത്തില്‍ എല്ലാ സര്‍ക്കിളുകളിലെയും 28 ദിവസ കാലാവധിയിലെ ഏറ്റവും കുറഞ്ഞ റീചാര്‍ജ് പ്ലാനിന്റെ താരിഫ് എയര്‍ടെല്‍ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button