KeralaLatest

പി.എസ്.സി. 7 തസ്‌തികയില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

“Manju”

തിരുവനന്തപുരം : ഏഴ് തസ്തികയില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പിഎസ്സി തീരുമാനിച്ചു. തസ്തികകള്‍: സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സെക്ഷന്‍ ഹെഡ് (കൊമേഴ്സ്യല്‍ പ്രാക്ടീസ്) (കാറ്റഗറി നമ്ബര്‍ 189/2019).  കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ പെയിന്റര്‍–ഒന്നാം എന്‍സിഎ–ഒബിസി (കാറ്റഗറി നമ്ബര്‍ 422/2021). കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് –രണ്ടാം എന്‍സിഎ –എല്‍സി/എഐ(കാറ്റഗറി നമ്ബര്‍ 511/2020). വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്) (കാറ്റഗറി നമ്ബര്‍ 254/2021).

വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2–- നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്ബര്‍ 277/2018, 278/2018). കൊല്ലം, പാലക്കാട്, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) (കാറ്റഗറി നമ്ബര്‍ 518/2019). പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹെഡ്മാസ്റ്റര്‍(ഹൈസ്കൂള്‍)/അസിസ്റ്റന്റ് എജുക്കേഷണല്‍ ഓഫീസര്‍ (പട്ടികവര്‍ഗം) (കാറ്റഗറി നമ്ബര്‍ 268/2021). സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ റേഡിയോഗ്രാഫര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്ബര്‍ 347/2021). തിരുവനന്തപുരം ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ (പ്ലംബര്‍) (കാറ്റഗറി നമ്ബര്‍ 752/2021).

പാലക്കാട് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ഇലക്‌ട്രീഷ്യന്‍ (കാറ്റഗറി നമ്ബര്‍ 259/2021). അഭിമുഖം ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് ഒന്നാം എന്‍സിഎ എസ്‌ഐയുസി നാടാര്‍ (കാറ്റഗറി നമ്ബര്‍ 689/2021). ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ)–- നാലാം എന്‍സിഎ പട്ടികവര്‍ഗം (കാറ്റഗറി നമ്ബര്‍ 683/2021). പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) –- ഒന്നാം എന്‍സിഎ –ഈഴവ/തിയ്യ/ബില്ലവ, വിശ്വകര്‍മ (കാറ്റഗറി നമ്ബര്‍ 330/2021, 331/2021). തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (മലയാളം) –- തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്ബര്‍ 660/2021). മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം) (കാറ്റഗറി നമ്ബര്‍ 168/2022). മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ മോര്‍ച്ചറി ടെക്നീഷ്യന്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം) (കാറ്റഗറി നമ്ബര്‍ 167/2022).

അര്‍ഹതാപട്ടിക 
പ്രസിദ്ധീകരിക്കും

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (കാറ്റഗറി നമ്ബര്‍ 747/2021). കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (കാറ്റഗറി നമ്ബര്‍ 510/2021). സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്ബനികള്‍/കോര്‍പ്പറേഷനുകള്‍/ബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്ബര്‍ 608/2021). സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്ബനികള്‍/കോര്‍പ്പറേഷനുകള്‍/ബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (കാറ്റഗറി നമ്ബര്‍ 609/2021).

കേരള അഗ്രോ മെഷീനറി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സെക്യൂരിറ്റി അസിസ്റ്റന്റ് (കാറ്റഗറി നമ്ബര്‍ 470/2021). വിവിധ വകുപ്പുകളില്‍ എല്‍ഡി ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗം) (കാറ്റഗറി നമ്ബര്‍ 569/2021) ഓണ്‍ലൈന്‍ 
പരീക്ഷ നടത്തും ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (നാച്ചുര്‍ ക്യുവര്‍) (കാറ്റഗറി നമ്ബര്‍ 182/2022). വിവരണാത്മക 
പരീക്ഷ നടത്തും കോളേജ് വിദ്യാഭ
്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (സംസ്കൃതം –ന്യായ) (കാറ്റഗറി നമ്ബര്‍ 02/2022).

ബിരുദതല മുഖ്യപരീക്ഷ

കേരള പബ്ലിക് സര്‍വീസ് കമീഷനില്‍ സെക്ഷന്‍ ഓഫീസര്‍ (കാറ്റഗറി നമ്ബര്‍ 110/2020), കേരള ട്രഷറി സര്‍വീസസില്‍ സീനിയര്‍ സൂപ്രണ്ട്/അസിസ്റ്റന്റ് ട്രഷറി ഓഫീസര്‍/സബ് ട്രഷറി ഓഫീസര്‍ (കാറ്റഗറി നമ്ബര്‍ 105/2019) തസ്തികകളിലേക്കുളള ബിരുദതല മുഖ്യപരീക്ഷ (ഒഎംആര്‍) നവംബര്‍ 23 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തും. സബ് ജയിലില്‍ അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് 1/ സൂപ്രണ്ട്, ഓപ്പണ്‍ പ്രിസണില്‍ സൂപ്പര്‍വൈസര്‍, ബോസ്റ്റല്‍ സ്കൂളില്‍ സൂപ്പര്‍വൈസര്‍, സിക്കയില്‍ ആര്‍മറര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള ബിരുദതല മുഖ്യപരീക്ഷ (ഒഎംആര്‍) 2022 നവംബര്‍ 24 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തും.

കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ജൂനിയര്‍ റിസപ്ഷനിസ്റ്റ്/റിസപ്ഷനിസ്റ്റ് കം ടെലഫോണ്‍ ഓപ്പറേറ്റര്‍ (കാറ്റഗറി നമ്ബര്‍ 147/2020, 492/2020) തസ്തികകളിലേക്കുളള ബിരുദതല മുഖ്യപരീക്ഷ (ഒഎംആര്‍) 2022 നവംബര്‍ 30 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തും.

കായികക്ഷമതാ പരീക്ഷ

പൊലീസ് കോണ്‍സ്റ്റബിള്‍ തിരുവനന്തപുരം ജില്ലയില്‍ പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (പട്ടികജാതി/പട്ടികവര്‍ഗം, പട്ടികവര്‍ഗം) (കാറ്റഗറി നമ്ബര്‍ 340/2020, 251/2020) തസ്തികയിലേക്ക് നവംബര്‍ 23, 24, 25, 28, 29 തീയതികളില്‍ പേരൂര്‍ക്കട എസ്‌എപി പരേഡ് ഗ്രൗണ്ടില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഒഎംആര്‍ പരീക്ഷ പട്ടികവര്‍ഗ വികസന വകുപ്പില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (കാറ്റഗറി നമ്ബര്‍ 60/2020) തസ്തികയിലേക്ക് നവംബര്‍ 25 ന് രാവിലെ 7.15 മുതല്‍ 9.15 വരെ ഒഎംആര്‍ പരീക്ഷ നടത്തും.

എക്സൈസ് വകുപ്പില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ (ട്രെയിനി) (കാറ്റഗറി നമ്ബര്‍ 497/2019, 498/2019) തസ്തികയിലേക്ക് 29 ന് രാവിലെ 7.15 മുതല്‍ 9.15 വരെ ഒഎംആര്‍ പരീക്ഷ നടത്തും. അര്‍ഹതാ നിര്‍ണയ പരീക്ഷ ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് (കാറ്റഗറി നമ്ബര്‍ 50/2019), കേരള പബ്ലിക് സര്‍വീസ് കമീഷന്‍/കേരള അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/കേരള ഗവണ്‍മെന്റ് സെക്രട്ടറിയറ്റ്/കേരളത്തിലെ അംഗീകൃത സര്‍വകലാശാലകളില്‍ സെക്ഷന്‍ ഓഫീസര്‍ (കാറ്റഗറി നമ്ബര്‍ 211/2021), ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്ബര്‍ 374/2020), കേരള കാര്‍ഷിക സര്‍വകലാശാലയില്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്ബര്‍ 111/2021), കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ എല്‍ഡി ക്ലര്‍ക്ക് (കാറ്റഗറി നമ്ബര്‍ 375/2020), വിവിധ വകുപ്പുകളില്‍ എല്‍ഡി ക്ലര്‍ക്ക് (കാറ്റഗറി നമ്ബര്‍ 49/2019) തസ്തികകളിലേക്ക് നവംബര്‍ 28 ന് അര്‍ഹതാ നിര്‍ണയ പരീക്ഷ (ഓണ്‍ലൈന്‍) നടത്തും. സമയപട്ടിക, സിലബസ് എന്നിവ വെബ്സൈറ്റില്‍.

 

Related Articles

Back to top button