InternationalLatest

സൈനിക വിമാനം തകര്‍ന്ന് വീണ് 14 പേര്‍ കൊല്ലപ്പെട്ടു

“Manju”

സിനലോ: മെക്‌സിക്കോയുടെ സൈനിക വിമാനം തകർന്ന് വീണ് 14 പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മെക്‌സിക്കോയുടെ വടക്കൻ സംസ്ഥാനമായ സിനലോയിലാണ് അപകടമുണ്ടായത്. സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററാണ് തകർന്ന് വീണത്.

ഹെലികോപ്റ്റർ തകർന്ന് വീഴാനുള്ള കാരണം ഇതുവരെ വ്യക്തമല്ല. വെള്ളിയാഴ്ച സിനലോയിൽ മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാനിയെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. അന്താരാഷ്‌ട്ര ലഹരിക്കടത്ത് സംഘത്തിൽ ഉൾപ്പെടുന്ന റാഫേൽ കരോ ക്വിന്റേരോയെ നാവിക സേനയാണ് പിടികൂടിയത്. 1985ൽ യുഎസിന്റെ ലഹരിവിരുദ്ധ ഏജന്റിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ റാഫേൽ കുറ്റവാളിയാണെന്നും സൈന്യം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

റാഫേലിന്റെ അറസ്റ്റ് സംഭവിച്ച് മണിക്കൂറുകൾക്കകമുണ്ടായ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ ദുരൂഹതയേറുകയാണ്. ദുരന്തത്തിന് പിന്നിൽ മാഫിയ സംഘമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് മെക്‌സിക്കൻ സൈന്യം അറിയിച്ചു.

Related Articles

Back to top button